ആലങ്ങാട്: സ്ത്രീയുടെ സ്വകാര്യചിത്രങ്ങള്‍ കൈവശപ്പെടുത്തി സോഷ്യല്‍ മീഡിയ വഴി ഭീഷണിപ്പെടുത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മാഞ്ഞാലി നിലപ്പുറവീട്ടില്‍ സെബിനാണ് ( 32) പിടിയിലായത്. സുഹൃത്തിന്‍െറ ഫേസ് ബുക് അക്കൗണ്ട് ഹാക് ചെയ്തതശേഷം ഇയാള്‍ കരുമാല്ലൂര്‍ സ്വദേശിനിയായ യുവതിയുടെ ചിത്രങ്ങള്‍ കൈവശപ്പെടുത്തുകയായിരുന്നു. മോശമായ ഭാഷയില്‍ സംസാരിക്കുകയും ഫോട്ടോ വെച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് യുവതി സൈബര്‍ സെല്‍ അധികൃതര്‍ക്കും പൊലീസിനും പരാതി നല്‍കുകയായിരുന്നു. 2013ല്‍ സെബിനെ ഇതേ രീതിയിലുള്ള കുറ്റത്തിന് അറസ്റ്റ് ചെയ്തിട്ടുണ്ട്. പിന്നീട് ജാമ്യത്തില്‍ ഇറങ്ങി ഇയാള്‍ വിദേശത്ത് പോവുകയായിരുന്നു. ദിവസങ്ങള്‍ക്കുമുമ്പ് നാട്ടില്‍ തിരിച്ചത്തെിയ ശേഷമാണ് വീണ്ടും ഇതേരീതി സ്വീകരിച്ചത്. ആലുവ സി.ഐ വിശാല്‍ ജോണ്‍സന്‍, ആലങ്ങാട് എസ്.ഐ അനില്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.