നഗരസഭയുടെ അനാസ്ഥ: ഫോര്‍ട്ട് കൊച്ചിയിലെ ഡയാലിസിസ് സെന്‍റര്‍ പ്രവര്‍ത്തനം അവതാളത്തില്‍

മട്ടാഞ്ചേരി: നഗരസഭയുടെ അനാസ്ഥയത്തെുടര്‍ന്ന് ഫോര്‍ട്ട് കൊച്ചി സര്‍ക്കാര്‍ ആശുപത്രിയിലെ ഡയാലിസിസ് സെന്‍റര്‍ പ്രവര്‍ത്തക്കുന്നില്ലന്ന് ആക്ഷേപം. മാലിന്യടാങ്ക് സ്ഥാപിക്കാത്തതാണ് പ്രവര്‍ത്തിക്കാത്തതിന് പ്രധാന തടസ്സം. ഇതിന്‍െറ നിര്‍മാണത്തിന് ആശുപത്രി വികസന ഫണ്ടില്‍ പണമുണ്ടെങ്കിലും സമിതി രൂപവത്കരിക്കാത്തതിനാല്‍ തീരുമാനമെടുക്കാന്‍ കഴിയുന്നില്ളെന്നാണ് പരാതി. ഇതുസംബന്ധിച്ച ഫയലില്‍ മേയര്‍ ഒപ്പിടാത്തതാണ് പ്രശ്നമെന്ന് കൗണ്‍സിലര്‍മാരും ചൂണ്ടിക്കാട്ടുന്നു. ഒരേസമയം ഏഴുപേര്‍ക്ക് ഡയാലിസിസ് ചെയ്യാവുന്ന സംവിധാനമാണ് നിസ്സാരകാര്യത്താല്‍ പ്രവര്‍ത്തിക്കാത്തത്. സി.പി.എം ജില്ലാ സെക്രട്ടറി പി. രാജീവ്, ജോണ്‍ ഫര്‍ണാണ്ടസ് എം.എല്‍.എ എന്നിവര്‍ കഴിഞ്ഞ ദിവസം സെന്‍റര്‍ സന്ദര്‍ശിച്ചിരുന്നു. ആശുപത്രി സൂപ്രണ്ടുമായി ചര്‍ച്ച നടത്തി വിവരങ്ങള്‍ തിരക്കിയ ഇരുവരും സെന്‍റര്‍ പ്രവര്‍ത്തനം അടിയന്തിരമായി ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടു. മാലിന്യടാങ്ക് നിര്‍മിക്കാന്‍ സന്നദ്ധ സംഘടനകളുടെ സഹായം ആവശ്യമെങ്കില്‍ സ്വീകരിക്കണമെന്നും പാവങ്ങള്‍ക്ക് ആശ്വാസകരമായ സെന്‍റര്‍ പ്രവര്‍ത്തനം നടക്കാത്തത് നീതികരിക്കാനാകില്ളെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം കൊച്ചി ഏരിയാ സെക്രട്ടറി കെ.എം. റിയാദ്, കൗണ്‍സിലര്‍മാരായ വത്സല ഗിരീഷ്, സീനത്ത് റഷീദ്, ബിന്ദു ലെവിന്‍, ഷീബ ലാല്‍, സനീഷ അജീബ്, ജയന്തി പ്രേംനാഥ്, ലോക്കല്‍ സെക്രട്ടറിമാരായ മുഹമ്മദ് അബ്ബാസ്, പി.ജെ. ദാസന്‍, കെ.ജെ. സാജു എന്നിവരും ആശുപത്രി സന്ദര്‍ശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.