പിഴ വേണ്ട; നിയമലംഘകരുടെ ഫോട്ടോ മതി

കൊച്ചി: ഹെല്‍മറ്റില്ലാതെ പിടിയിലാകുന്ന ബൈക്ക് യാത്രികന്‍ ഇനി പിഴ ഒടുക്കേണ്ടതില്ല, പകരം സമാന നിയമലംഘകരുടെ പത്ത് ഫോട്ടോ നല്‍കി മോട്ടോര്‍ വാഹന വകുപ്പിനെ സഹായിച്ചാല്‍ മതി. ഹെല്‍മറ്റ് ധരിക്കാതെ നിയമം ലംഘിക്കുന്നവര്‍ മുഖേന സമാന നിയമലംഘകരെ കണ്ടത്തെി ബോധവത്കരണമാണ് വാഹന വകുപ്പ് പരിപാടിയില്‍ ലക്ഷ്യമിടുന്നത്. ഒരാള്‍ നിയമം ലംഘിച്ചാല്‍ അത് പത്തും നൂറും ആയിരം പേരുകളിലേക്ക് സമഗ്ര ബോധവത്കരണ പരിപാടിയിയാണ് വാഹനവകുപ്പിന്‍െറ ലക്ഷ്യം. നിയമലംഘകരുടെ ഫോട്ടോ നല്‍കി ബോധവത്കരണ, കൗണ്‍സലിങ് ക്ളാസുകളില്‍ പങ്കെടുക്കുന്നവര്‍ക്ക് ഡിസ്കൗണ്ട് ആനുകൂല്യങ്ങളും സര്‍ട്ടിഫിക്കറ്റും നല്‍കും. ഹെല്‍മറ്റില്ളെങ്കില്‍ പെട്രോള്‍ ഇല്ല തുടങ്ങിയ വിവാദ നിര്‍ദേശങ്ങള്‍ നടപ്പാക്കി പരാജയപ്പെട്ടിടത്താണ് വാഹന വകുപ്പ് അധികൃതര്‍ പൊതുജനങ്ങളെകൂടി പങ്കാളികളാക്കി നിയമലംഘകരെ കണ്ടത്തൊനുള്ള പരിപാടി തുടങ്ങിയിരിക്കുന്നത്. ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിക്കുന്നവരെ കണ്ടാല്‍ മൊബൈലില്‍ ഫോട്ടോ എടുത്ത് ആര്‍.ടി.ഒക്ക് മെയില്‍ ചെയ്താലും നടപടി ഉണ്ടാകും. സ്ഥലം, സമയം, തീയതി എന്നീ വിവരങ്ങള്‍ rtoekm@gmail.com എന്ന മെയിലിലാണ് ഫോട്ടോ അയക്കേണ്ടത്. പിടിയിലാകുന്ന നിയമലംഘകര്‍ക്ക് വാഹന വകുപ്പ് ബോധവത്കരണവും കൗണ്‍സലിങ്ങും നടത്തും. മോട്ടോര്‍ വാഹനവകുപ്പിന്‍െറ നിര്‍ദേശപ്രകാരം സമാന നിയമലംഘകരുടെ ഫോട്ടോ നല്‍കാതെയും കൗണ്‍സലിങ്ങിലും പങ്കെടുക്കാതെ പിഴ ഒടുക്കി ഇരുചക്ര യാത്രികര്‍ക്ക് നടപടിയില്‍നിന്ന് മോചനം നേടാനും അവസരമുണ്ട്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ജില്ലകളിലാണ് രണ്ട് മാസത്തേക്ക് പരീക്ഷണാര്‍ഥം പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ആദ്യപടിയായി എറണാകുളത്ത് മോട്ടോര്‍ വാഹനവകുപ്പിന്‍െറ അഞ്ച് സബ് ഓഫിസ് പരിധിയില്‍ നടപ്പാക്കിത്തുടങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.