കൊച്ചി നഗരസഭ മുന്‍ ഭരണസമിതിക്ക് ഗുരുതര വീഴ്ച 3.15 കോടി നഷ്ടമെന്ന് ലോക്കല്‍ ഓഡിറ്റ് റിപ്പോര്‍ട്ട്

കൊച്ചി: ടോണി ചമ്മണി മേയര്‍ ആയിരുന്ന കൊച്ചി നഗരസഭയുടെ 2014-15 കാലത്ത് 3.15 കോടി വരവിനത്തില്‍ നഷ്ടമുണ്ടായതായി ലോക്കല്‍ ഓഡിറ്റ് റിപ്പോര്‍ട്ട്. 1.75 കോടി അംഗീകരിക്കാനാകാത്ത ചെലവ് വരുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. വിവിധ കാരണങ്ങളാല്‍ 10.86 കോടിയുടെ ചെലവ് ഓഡിറ്റ് വിഭാഗം തടഞ്ഞുവെച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അഡ്വ. ഡി.ബി. ബിനുവിന് വിവരാവകാശ നിയമപ്രകാരം ലഭിച്ചതാണ് ഈ രേഖകള്‍. 2014-15 കാലത്ത് നികുതി ഉള്‍പ്പെടെ 104.76 കോടിയാണ് പിരിഞ്ഞുകിട്ടിയത്. എന്നാല്‍, മൊത്തം 108.32 കോടി പിരിഞ്ഞുകിട്ടാനുണ്ട്. ഇതില്‍ മുന്‍വര്‍ഷത്തെ നികുതി കുടിശ്ശിക 86.74 കോടിയും തന്‍വര്‍ഷത്തെ കുടിശ്ശികയായ 21.86 കോടിയും ഉള്‍പ്പെടും. വസ്തുനികുതി ഇനത്തില്‍ പിരിച്ചെടുക്കേണ്ട കുടിശ്ശികയായ 43.69 കോടിയില്‍ 15.85 കോടിയേ പിരിച്ചെടുത്തുള്ളൂ. മുന്‍ സാമ്പത്തികവര്‍ഷങ്ങളില്‍ 54.14 കോടി വിവിധ തൊഴില്‍ നികുതി ഇനത്തില്‍ ലഭിക്കണം. എന്നാല്‍, ഓഡിറ്റ് വര്‍ഷം 39.82 ലക്ഷം മാത്രമാണ് പിരിച്ചെടുത്തത്. 53.74 കോടി പിരിഞ്ഞുകിട്ടാന്‍ ബാക്കി. ഇത്രയേറെ കുടിശ്ശിക ഈ ഇനത്തില്‍ വരുന്നത് ആശങ്കാവഹമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പരസ്യം പ്രദര്‍ശിപ്പിക്കുന്ന വകയില്‍ നികുതിയായി 3.34 കോടിയും പിരിഞ്ഞുകിട്ടാനുണ്ട്. നഗരപരിധിയില്‍ ലൈസന്‍സ് ഇല്ലാതെ നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതായും ഓഡിറ്റിങ്ങില്‍ കണ്ടത്തെി. ഈ ഇനത്തില്‍ മുന്‍ വര്‍ഷങ്ങളിലേത് ഉള്‍പ്പെടെ 3.97 ലക്ഷം പിരിഞ്ഞുകിട്ടാനുണ്ട്. ഫീസ് ഈടാക്കാതെ സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുന്ന പ്രവണതയുണ്ടോയെന്ന് പരിശോധിക്കണം. ട്യൂട്ടോറിയല്‍ കോളജുകള്‍, പാരലല്‍ കോളജുകള്‍, പാരാ മെഡിക്കല്‍ സ്ഥാപനങ്ങള്‍ എന്നിവ രജിസ്ട്രേഷനോ മറ്റ് അനുമതിയോ കൂടാതെ പ്രവര്‍ത്തിക്കുന്നുണ്ട്. ഓഫിസ് രേഖകള്‍ സൂക്ഷിക്കല്‍, പ്രോജക്ടുകള്‍, ഫ്രന്‍ഡ് ഓഫിസ് സേവനം, സേവന അവകാശ നിയമം, പൗരാവകാശ രേഖ പ്രസിദ്ധീകരണം, വാര്‍ഡ് കേന്ദ്രം സ്ഥാപിക്കല്‍, ക്ഷേമ പെന്‍ഷന്‍ വിതരണം, തൊഴില്‍ ഉറപ്പ് പദ്ധതി എന്നിവയില്‍ നഗരസഭക്ക് വീഴ്ച വന്നിട്ടുണ്ട്. ശരിയായ അന്വേഷണം നടത്താതെ തീരദേശ നിയമത്തിന്‍െറ പരിധിയില്‍ വരുന്ന സ്ഥലം പുനരധിവാസ പദ്ധതിക്ക് നഗരസഭ വിലയ്ക്ക് വാങ്ങി. ഈ ഇനത്തില്‍ 1.11 കോടിയുടെ പാഴ്ചെലവുണ്ടായി. മേയറുടെ വികസനഫണ്ട് നിയമവിധേയമല്ലാതെയാണ് രൂപവത്കരിച്ചതെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. ഇതില്‍ ഒരുകോടിയിലധികം രൂപ നീക്കിയിരിപ്പുണ്ട്. മേയറുടെ പുനരധിവാസ ഫണ്ട് നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിരുദ്ധമായാണ് ചെലവഴിക്കുന്നത്. അത് തനത് ഫണ്ടില്‍ മുതല്‍ക്കൂട്ടിയില്ല. നഗരസഭ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയില്ളെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ ഭരണസമിതിയില്‍ വി. ഭദ്ര ഡെപ്യൂട്ടി മേയറും നിലവിലെ മേയര്‍ സൗമിനി ജയിന്‍, ഡെപ്യൂട്ടി മേയര്‍ ടി.ജെ. വിനോദ്, ആര്‍. ത്യാഗരാജന്‍, ടി.കെ. അഷറഫ്, കെ.ജെ. സോഹന്‍, രത്നമ്മ രാജു എന്നിവര്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരുമായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.