ഡോക്ടര്‍ ബൈജുവിന്‍െറ കുടുംബത്തിന് അഞ്ചുലക്ഷം സര്‍ക്കാര്‍ സഹായം

മൂവാറ്റുപുഴ: ഡോക്ടര്‍ ബൈജുവിന്‍െറ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് അഞ്ചുലക്ഷം രൂപ അനുവദിച്ചതായി എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു. മരുന്നിന്‍െറ വിശ്വാസ്യത തെളിയിക്കുന്നതിനിടെ ചതിയില്‍പെട്ട് ജീവന്‍വെടിഞ്ഞ പായിപ്ര മാനാറി പണ്ടിരിയില്‍ പുത്തന്‍പുര വീട്ടില്‍ ഡോക്ടര്‍ ബൈജുവിന്‍െറ കുടുംബത്തിന് സര്‍ക്കാര്‍ സഹായം നല്‍കണമെന്നാവശ്യപ്പെട്ട് എം.എല്‍.എ നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിച്ചിരുന്നു. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗമാണ് ബൈജുവിന്‍െറ കുടുംബത്തിന് അഞ്ചുലക്ഷം രൂപ അനുവദിച്ചത്. പട്ടികജാതി ക്ഷേമ മന്ത്രി എ.കെ. ബാലന്‍, പട്ടികജാതി ക്ഷേമ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സോമപ്രസാദ് എം.പി, സി.പി.എം ജില്ലാ സെക്രട്ടറി പി. രാജീവ് എന്നിവര്‍ ബൈജുവിന്‍െറ വീട് സന്ദര്‍ശിച്ച് സര്‍ക്കാര്‍ സഹായം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എം.എല്‍.എയുടെ ധനസഹായമായ ഒരുലക്ഷം രൂപ നേരത്തേ കൈമാറിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.