പെരുമ്പാവൂര്‍: കൂവപ്പടി പഞ്ചായത്തിലെ അണക്കോലി തുറ മാലിന്യം നിറഞ്ഞ് ഉപയോഗശൂന്യമായി. ഇത് മൂലം ഇവിടത്തെ ജലവിതരണ പദ്ധതികള്‍ ഉപേക്ഷിച്ചു. കൂവപ്പടി, ഒക്കല്‍ പഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്ന പദ്ധതികളാണ് ഉപേക്ഷിച്ചത്. ഒക്കല്‍ പഞ്ചായത്തിലെ കുന്നക്കാട്ടുമലയിലെ ജലസേജന വകുപ്പിന്‍െറ പദ്ധതിയും കൂവപ്പടി പഞ്ചായത്തിലെ മാവേലിപ്പടി കൊല്ലന്‍പടിയില്‍ സ്ഥാപിച്ച ജലധാര പദ്ധതിയുമാണ് ഉപേക്ഷിച്ചത്. രണ്ടര ഏക്കറോളമുള്ള തുറ ഇരുപഞ്ചായത്തുകളിലെ ജനങ്ങളുടെയും കുടിവെള്ള സ്രോതസ്സായിരുന്നു. കൂവപ്പടി പഞ്ചായത്തിലെ കമ്പനികളില്‍നിന്നുള്ള മാലിന്യമാണ് തോടിനെ നാശത്തിലത്തെിച്ചത്. കൊടുവേലി തുറ വഴി ഒഴുകുന്ന വെള്ളം വിഴുക്കപ്പാറ തോട്ടിലൂടെ പെരിയാറിലേക്കാണ് പതിക്കുന്നത്. ഇതിലെ വെള്ളം ദേഹത്ത് പുരണ്ടാല്‍ ചൊറിച്ചില്‍ അനുഭവപ്പെടുമെന്ന് നാട്ടുകാര്‍ പറയുന്നു. ആഫ്രിക്കന്‍ പായലും വള്ളിപ്പായലും നിറഞ്ഞാണ് തുറയില്‍ നീരൊഴുക്ക് നിലച്ചത്. തൊഴിലുറപ്പ് പദ്ധതിയില്‍പെടുത്തി ശുചീകരിച്ചിരുന്നെങ്കിലും തൊഴിലാളികള്‍ക്ക് ചൊറിച്ചിലും ത്വഗ്രോഗങ്ങളും പിടിപെട്ടതോടെ നടക്കാതെയായി. തുറയുടെ സംരക്ഷണത്തിനും ശുചീകരണത്തിനും 50 ലക്ഷം രൂപയുടെ പദ്ധതി നബാര്‍ഡിന് സമര്‍പ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.