മാനാറിയിലെ പാറമടകളില്‍ ആര്‍.ടി.ഒ പരിശോധന

മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്തിലെ വിവാദമായ മാനാറിയിലെ പാറമടകളില്‍ മൂവാറ്റുപുഴ ആര്‍.ടി.ഒയുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന്‍െറ പെര്‍മിറ്റ് വ്യവസ്ഥകള്‍ ലംഘിച്ച് ലോഡ് കണക്കിന് കരിങ്കല്ല് പൊട്ടിച്ചു കയറ്റി കൊണ്ടുപോകുന്നുവെന്ന പരാതിയത്തെുടര്‍ന്നായിരുന്നു പാറമടകളിലും ക്രഷറുകളിലും പരിശോധന. വ്യാഴാഴ്ച ഉച്ചയോടെ ആരംഭിച്ച പരിശോധന വൈകീട്ടുവരെ നീണ്ടു. വ്യവസ്ഥകള്‍ ലംഘിച്ച് നിരവധി ലോഡ് കയറ്റുന്നതായി കണ്ടത്തെിയതായാണ് സൂചന. വിശദ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പരാതിയത്തെുടര്‍ന്ന് മൈനിങ്-ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞമാസം പാറമടകളില്‍ പരിശോധന നടത്തി ക്രമക്കേടുകള്‍ കണ്ടത്തെിയിരുന്നു. ലക്ഷക്കണക്കിന് രൂപ പിഴ ഈടാക്കുകയും ചില ക്വാറികളുടെ പ്രവര്‍ത്തനം തടയുകയും ചെയ്തിരുന്നു. പന്ത്രണ്ടോളം പാറമടകള്‍ പ്രവര്‍ത്തിക്കുന്ന മാനാറിയില്‍ നിയമങ്ങള്‍ കാറ്റില്‍പറത്തിയാണ് ഖനനം നടത്തുന്നത്. പാറമടകളില്‍ പലതും അപകടഭീഷണിയും ഉയര്‍ത്തുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.