കുസാറ്റ് ഹോസ്റ്റലില്‍ മദ്യപാനം; നാലുപേരെ പുറത്താക്കി

കളമശ്ശേരി: കുസാറ്റ് ഹോസ്റ്റലില്‍ മദ്യപിച്ച പെണ്‍കുട്ടികളടക്കം നാലുപേരെ ഹോസ്റ്റലില്‍നിന്ന് പുറത്താക്കി. വനിതാ ഹോസ്റ്റലില്‍ മദ്യപിച്ച മൂന്ന് വിദ്യാര്‍ഥിനികളെയും ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ മദ്യപിച്ച ബി.ടെക് വിദ്യാര്‍ഥിയെയുമാണ് പുറത്താക്കിയത്. ഒപ്പം ഉണ്ടായിരുന്ന രണ്ടുപേരില്‍നിന്ന് 2000 രൂപ വീതം പിഴ ഈടാക്കുകയും ചെയ്തു. വിദ്യാര്‍ഥികളില്‍ ചിലര്‍ മദ്യപിക്കുന്നെന്ന സംശയത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. ഹോസ്റ്റല്‍ മുറികളില്‍നിന്ന് മദ്യക്കുപ്പികളും കണ്ടത്തെി. പുറത്താക്കിയ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തി അവര്‍ക്കൊപ്പം അയക്കുകയായിരുന്നു. രണ്ടുവര്‍ഷം മുമ്പ് ആണ്‍കുട്ടികളുടെ മറ്റൊരു ഹോസ്റ്റലില്‍ മദ്യപിച്ച് ബഹളംവെച്ച് നാട്ടുകാരുമായി ഏറ്റുമുട്ടലുണ്ടായപ്പോള്‍ പൊലീസ് നടത്തിയ പരിശോധനയില്‍ നിരവധി മദ്യക്കുപ്പികള്‍ പിടിച്ചെടുത്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.