പാഴൂര്‍ മണപ്പുറത്ത് അസ്ഥി നിമജ്ജനം; പ്രതിഷേധം ശക്തമാകുന്നു

പിറവം: നഗരസഭയുടെ ഉടമസ്ഥതയിലുള്ള മൂന്ന് ഏക്കറോളം വരുന്ന സംരക്ഷിത മേഖലയായ പാഴൂര്‍ മണപ്പുറത്തിന് സമീപം അസ്ഥി നിമജ്ജനവുമായി ബന്ധപ്പെട്ട് സംഘര്‍ഷവും പ്രതിഷേധവും. ദൂരെ സ്ഥലങ്ങളില്‍നിന്ന് അനവധി ആളുകളാണ് മരണാനന്തര ചടങ്ങുകളുടെ ഭാഗമായി അസ്ഥി നിമജ്ജനത്തിനായി ഇവിടെ എത്തുന്നത്. കര്‍മം ചെയ്യാന്‍ വളരെ കുറച്ച് അസ്ഥികള്‍ മാത്രം മതിയെന്നിരിക്കെ ചിതയിലെ അവശിഷ്ടം ഉള്‍പ്പെടെ ചാക്കുകളിലാക്കി മണപ്പുറത്തത്തെിക്കുന്നത് പതിവാണ്. കഴിഞ്ഞദിവസം വൈക്കത്തുനിന്നും പാമ്പാക്കുടയില്‍നിന്നും ചാക്കുകളില്‍ അവശിഷ്ടവുമായത്തെിയവരെ നാട്ടുകാര്‍ തടഞ്ഞത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് സ്ഥലത്തത്തെിയ നഗരസഭാ കൗണ്‍സിലര്‍ ബെന്നി വി. വര്‍ഗീസിന് മണപ്പുറ സംരക്ഷണസമിതി പ്രവര്‍ത്തകര്‍ പരാതി നല്‍കി. അടുത്ത കൗണ്‍സില്‍ യോഗത്തില്‍ ഈ വിഷയത്തില്‍ തീരുമാനം ഉണ്ടാകുമെന്ന് ബെന്നി വി. വര്‍ഗീസ് അറിയിച്ചു. ദിനംപ്രതി നൂറുകണക്കിന് ആളുകളാണ് കുളിക്കാനും മറ്റും മണപ്പുറത്തത്തെുന്നത്. മണപ്പുറത്തും പുഴയിലുമായി അസ്ഥിക്കഷണങ്ങള്‍ ഉപേക്ഷിക്കുന്നത് ആരോഗ്യത്തിന് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടുന്നു. അനവധി കുടിവെള്ളപദ്ധതികളുള്ള ശുദ്ധജലനദിയായ മൂവാറ്റുപുഴയാര്‍ മലിനമാക്കുന്ന ഇത്തരം പ്രവര്‍ത്തനകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മണപ്പുറം സംരക്ഷണസമിതി ഭാരവാഹികളായ അഭിലാഷ് കോണത്താട്ട്, ബാബു കൈനിപ്പുറം, അനുരൂപ് വെളുത്തേടത്ത് എന്നിവര്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.