വരള്‍ച്ച രൂക്ഷമാകുന്നു; കനാലില്‍ വെള്ളമില്ല; ഐര്മല, ഗ്രീന്‍ വാട്ടര്‍ പദ്ധതികള്‍ക്ക് മരണമണി

മൂവാറ്റുപുഴ: കനാലില്‍ വെള്ളമത്തൊതായതോടെ തൃക്കളത്തൂര്‍ പദ്ധതിക്ക് പിന്നാലെ രണ്ട് കുടിവെള്ളപദ്ധതികളുടെ പ്രവര്‍ത്തനംകൂടി അവതാളത്തിലായി. പായിപ്ര ഗ്രാമപഞ്ചായത്ത് 14, 17വാര്‍ഡുകളിലെ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ആശ്രയമായ കുറ്റിക്കല്‍ ഗ്രീന്‍ വാട്ടര്‍ കുടിവെള്ളപദ്ധതിയും ഐര്മല കുടിവെള്ളപദ്ധതിയുമാണ് താളംതെറ്റിയത്. പദ്ധതിയുടെ കിണറുകളിലെ ജലനിരപ്പ് ആശങ്കജനകമാംവിധം താഴുന്നതാണ് ജലവിതരണത്തെ സാരമായി ബാധിച്ചത്. ജില്ലാ സഹകരണബാങ്കിന്‍െറ സാമ്പത്തിക സഹകരണത്തോടെ 2001ല്‍ പ്രവര്‍ത്തനമാരംഭിച്ച ഐര്മല പദ്ധതിക്ക് 250ല്‍ അധികം ഗാര്‍ഹിക ഉപഭോക്താക്കളുണ്ട്. 2012ല്‍ പ്രവര്‍ത്തനം ആരംഭിച്ച കുറ്റിക്കല്‍ ഗ്രീന്‍ വാട്ടര്‍ പദ്ധതിക്ക് 200ഓളം ഗുണഭോക്താക്കളുമുണ്ട്. പ്രത്യേക ജനകീയ കുടിവെള്ള സമിതികള്‍ക്കാണ് രണ്ട് പദ്ധതികളുടെയും നടത്തിപ്പ് ചുമതല. പഞ്ചായത്തിലെ മറ്റ് പദ്ധതികള്‍ സമിതികളുടെ കെടുകാര്യസ്ഥതമൂലം പ്രതിസന്ധിയിലായപ്പോള്‍ മാതൃകാപരമായ പ്രവര്‍ത്തനവുമായി ലാഭകരമായാണ് രണ്ട് പദ്ധതികളും ഉള്ളത്. പദ്ധതികളുടെ ശേഷിക്കനുസരിച്ച് പരമാവധി കണക്ഷന്‍ നല്‍കി. കുടിവെള്ളപ്രശ്നം നേരിടുന്ന മേഖലകളില്‍നിന്നായി100ഓളം പുതിയ അപേക്ഷയും എത്തിയിട്ടുണ്ട്. അതിനിടെയാണ് പദ്ധതികളുടെ പ്രവര്‍ത്തനം അവതാളത്തിലായത്. കനത്ത വരള്‍ച്ചമൂലം പദ്ധതിയുടെ കിണറുകളില്‍ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. വേനല്‍ ആരംഭത്തിലെതന്നെ കിണറുകളിലെ ജലനിരപ്പ് അപ്രതീക്ഷിതനിലയില്‍ താഴ്ന്നതിനാല്‍ പൂര്‍ണമായും പമ്പിങ് നടത്താന്‍ കഴിയില്ല. നിലവിലെ ഉപഭോക്താക്കള്‍ക്ക് ആവശ്യത്തിന് വെള്ളമത്തെിക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്. പലരും സ്വന്തം നിലയില്‍ വെള്ളം കണ്ടെത്തേണ്ട സാഹചര്യമാണ്. വാഹനത്തില്‍ കുടിവെള്ളമത്തെിച്ചാണ് പലരും ഉപയോഗിക്കുന്നത്. കുളിക്കാനും വസ്ത്രം കഴുകാനും കിലോമീറ്ററുകള്‍ അകലെ മൂവാറ്റുപുഴയാറിനെയാണ് ആശ്രയിക്കുന്നത്. വേനല്‍ ഇനിടും കടുത്താല്‍ രണ്ട് കുടിവെള്ളപദ്ധതിയുടെയും പമ്പിങ് മുടങ്ങുമെന്ന ആശങ്കയുമുണ്ട്. കനാലില്‍ വെള്ളം എത്തിയാലെ പ്രശ്നത്തിന് അല്‍പമെങ്കിലും പരിഹാരം കാണാനാകൂ. കുടിവെള്ളപദ്ധതികള്‍ക്കായി കൂടുതല്‍ ജലം ലഭ്യമാകുന്ന പ്രദേശത്ത് കിണര്‍ സ്ഥാപിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടങ്കിലും നടപടിയില്ല. അടിയന്തരമായി പുതിയ കിണര്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പേഴക്കാപ്പിള്ളി പാടശേഖരത്തില്‍ സ്ഥലം സൗജന്യമായി നല്‍കാമെന്ന് സ്വകാര്യവ്യക്തി വാഗ്ദാനം നല്‍കിയെങ്കിലും ഫണ്ട് ഇല്ലാത്തതിലനാല്‍ തുടര്‍ നടപടിയായില്ല. അരക്കോടിയിലേറെ ചെലവ് പ്രതീക്ഷിക്കുന്ന കിണറിന്‍െറയും അനുബന്ധ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെയും പണികള്‍ക്കായി ഫണ്ട് അനുവദിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. പുതിയ കിണര്‍ നിര്‍മിച്ചാല്‍ കടുത്ത വേനലിലും ആയിരത്തിലധികം കുടുംബങ്ങള്‍ക്ക് വെള്ളമത്തെിക്കാനാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.