കൊച്ചി: ജലമഹിമ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയിലെ മുഴുവന്‍ ജലസ്രോതസ്സുകളും സംരക്ഷിക്കുന്നതിന് ജില്ലാ പഞ്ചായത്ത് മുന്‍കൈയെടുക്കുമെന്ന് പ്രസിഡന്‍റ് ആശ സനില്‍ പറഞ്ഞു. കഴിഞ്ഞ സാമ്പത്തികവര്‍ഷം 17 കുളം സംരക്ഷിക്കുന്നതിന് തയാറാക്കിയ എസ്റ്റിമേറ്റ് ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് പ്രസിഡന്‍റ് അറിയിച്ചു. ജില്ലയിലെ കുളങ്ങളുടെയും മറ്റുജലസ്രോതസ്സുകളുടെയും സംരക്ഷണം ലക്ഷ്യമാക്കി ആരംഭിച്ച ജനാധിപത്യസഭയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍. വൈസ്പ്രസിഡന്‍റ് അബ്ദുല്‍ മുത്തലിബ് അധ്യക്ഷത വഹിച്ചു. ഓരോ ഗ്രാമപഞ്ചായത്തിലെയും കുളങ്ങള്‍ സംരക്ഷിക്കേണ്ട ചുമതല അവിടങ്ങളിലെ ജനപ്രതിനിധികള്‍ ഏറ്റെടുക്കുകയും സെക്രട്ടറിമാര്‍ അത് നടപ്പാക്കുന്നതിന് ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്യണമെന്ന് മുഖ്യാതിഥി കലക്ടര്‍ കെ. മുഹമ്മദ് വൈ. സഫിറുല്ല പറഞ്ഞു. ജില്ലയില്‍ 2000 കുളങ്ങളുണ്ട്. അത് പൊതു, സ്വകാര്യ, മതപരമായ ഉടമസ്ഥതകളിലുള്ളതാണ്. ഓരോ ജലസ്രോതസ്സും സുസ്ഥിരമായ ഒരുസ്വത്ത് ആയി നിലനിര്‍ത്തണമെന്നും ജില്ലാ പഞ്ചായത്തിന്‍െറ പരിപാടിക്ക് ജില്ലാ ഭരണകൂടത്തിന്‍െറ എല്ലാ പിന്തുണയും നല്‍കുന്നതായി കലക്ടര്‍ പറഞ്ഞു. അസി. കലക്ടര്‍ ഡോ. രേണു രാജ്, പഞ്ചായത്ത് അഡീ. ഡെപ്യൂട്ടി ഡയറക്ടര്‍ ടിമ്പിള്‍ മാഗി, സ്ഥിരം സമിതി അധ്യക്ഷര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി അബ്ദുല്‍ റഷീദ്, എസ്.സി.എം.എസ് വാട്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. സണ്ണി ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്തംഗങ്ങള്‍, ബ്ളോക്, ഗ്രാമപഞ്ചായത്തംഗങ്ങള്‍, അഡീഷനല്‍ ബി.ഡി.ഒമാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.