എന്‍.എസ്.എസ് കുന്നത്തുനാട് യൂനിയനില്‍ ഭിന്നത രൂക്ഷം

കോലഞ്ചേരി: എന്‍.എസ്.എസ് കുന്നത്തുനാട് താലൂക്ക് യൂനിയനില്‍ ഭിന്നത രൂക്ഷമാകുന്നു. പ്രസിഡന്‍റ് പി.ആര്‍. മുരളീധരനെതിരെ ഒരുവിഭാഗം ഭരണസമിതി അംഗങ്ങള്‍ രംഗത്തുവന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. പ്രസിഡന്‍റിന്‍െറ ഏകാധിപത്യനടപടിയില്‍ ഇടപെടണമെന്നും ഭരണസ്തംഭനം ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ഇവര്‍ കേന്ദ്രനേതൃത്വത്തിന് പരാതി നല്‍കി. പി.ആര്‍. മുരളീധരന്‍ കഴിഞ്ഞ 15വര്‍ഷമായി വടയമ്പാടി പരമഭട്ടാര സ്കൂള്‍ ട്രസ്റ്റ് സെക്രട്ടറിയായിരുന്നു. എന്നാല്‍, ട്രസ്റ്റിലെ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് സെക്രട്ടറി സ്ഥാനത്തുനിന്ന് മൂന്നുമാസം മുമ്പ് നീക്കി. ഈ സാഹചര്യത്തില്‍ യൂനിയന്‍ പ്രസിഡന്‍റ് സ്ഥാനവും ഒഴിയണമെന്നാണ് ഒരുവിഭാഗത്തിന്‍െറ ആവശ്യം. ഭിന്നത മൂര്‍ഛിച്ചതോടെ സെപ്റ്റംബറില്‍ എന്‍.എസ്.എസ് പ്രസിഡന്‍റ് നരേന്ദ്രന്‍ നായര്‍ പങ്കെടുത്ത മേഖലാ സമ്മേളനം ഒരുവിഭാഗം അംഗങ്ങള്‍ ബഹിഷ്കരിച്ചിരുന്നു. നിലവില്‍ മുരളീധരനെ അംഗീകരിക്കുന്ന അഞ്ച് അംഗങ്ങളും വൈസ് പ്രസിഡന്‍റ് കെ.ജി. നാരായണന്‍ നായരെ അനുകൂലിക്കുന്ന മൂന്ന് അംഗങ്ങളും ബാക്കി ഏഴ് അംഗങ്ങള്‍ എന്‍.എസ്.എസ് കേന്ദ്ര നേതൃത്വത്തിനൊപ്പവുമാണ്. യൂനിയന് കീഴിലെ കരയോഗങ്ങളിലേക്ക് ഭിന്നത ബാധിക്കുന്നതിനുമുമ്പ് പ്രശ്നം തീര്‍ക്കണമെന്ന ആവശ്യവുമുയര്‍ന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.