തര്‍ക്കം തീര്‍ന്നു; കൊച്ചി തുറമുഖത്ത് കാറുമായി ഇനിയും കപ്പലത്തെും

മട്ടാഞ്ചേരി: കൊച്ചി തുറമുഖത്ത് കാറുകളുമായി എത്തുന്ന കപ്പലിലെ തൊഴില്‍തര്‍ക്കത്തിന് പരിഹാരമായി. കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ കാട്ടാക്കട ശശിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പായത്. ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളാണ് നിലവില്‍ ജോലിചെയ്യുന്നതെന്ന തൊഴിലുടമയുടെ വാദം അംഗീകരിച്ചു. ടേണ്‍ സമ്പ്രദായമനുസരിച്ച് ബോര്‍ഡ് നിയോഗിക്കുന്ന തൊഴിലാളികളെയാണ് ജോലിക്ക് എടുക്കേണ്ടതെന്ന് ബോര്‍ഡ് ചെയര്‍മാന്‍ ചൂണ്ടിക്കാട്ടി. കപ്പലില്‍ വരുന്ന കാറുകള്‍ കൈകാര്യംചെയ്യാന്‍ ആവശ്യമുള്ള തൊഴിലാളികളെ ബോര്‍ഡ് മുഖാന്തരം എടുക്കാമെന്ന കമ്പനിയുടെ നിലപാട് ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡ് പോര്‍ട്ട് ട്രസ്റ്റ് ഏരിയാ കമ്മിറ്റിയും തൊഴിലാളി യൂനിയനുകളും കേരള ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡും അംഗീകരിച്ചു. ഇതോടെയാണ് പ്രശ്നങ്ങള്‍ അവസാനിച്ചത്. ചര്‍ച്ചയില്‍ തൊഴിലുടമകളും തൊഴിലാളി യൂനിയന്‍ പ്രതിനിധികളും ബോര്‍ഡ് ഉദ്യോഗസ്ഥരും പങ്കെടുത്തു. തുറമുഖത്ത് കണ്ടെയ്നറുകളില്‍ വന്നിരുന്ന ആഡംബര കാറുകള്‍ തുറമുഖത്തെ ചുമട്ടു തൊഴിലാളി ബോര്‍ഡിന്‍െറ കീഴിലുള്ള തൊഴിലാളികളാണ് കൈകാര്യം ചെയ്തിരുന്നത്. പിന്നീട് എം.വി. ഡ്രസ്ഡന്‍ എന്ന കപ്പല്‍ കാറുമായി തുറമുഖത്തത്തെിയപ്പോഴാണ് തര്‍ക്കമുടലെടുത്തത്. അടുത്ത കപ്പല്‍ വരുന്നതിനുമുമ്പ് പ്രശ്നം പരിഹരിക്കാമെന്ന് കമ്പനി ഉടമകള്‍ നല്‍കിയ ഉറപ്പ് ലംഘിക്കപ്പെട്ടതോടെയാണ് പ്രശ്നം രൂക്ഷമായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.