പള്ളുരുത്തി: പോക്കറ്റടി ചോദ്യം ചെയ്ത യുവാവിനെ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ അഞ്ചുപേര്‍ പള്ളുരുത്തി പൊലീസിന്‍െറ പിടിയിലായി. പള്ളുരുത്തി ചിറക്കല്‍ പറത്തുംവീട്ടില്‍ വിബിന്‍ ജേക്കബ്(28), ചിറക്കല്‍ പ്ളാവുങ്കല്‍ വീട്ടില്‍ അഷ്കര്‍(21), വാത്തുരുത്തി നികര്‍ത്തില്‍ വീട്ടില്‍ ഷിഹാബ്(29), ചിറക്കല്‍ പള്ളിപ്പറമ്പില്‍ ലെവിന്‍(20), തങ്ങള്‍ നഗര്‍ തുണ്ടിപ്പറമ്പില്‍ ഹാരിസ്(25) എന്നിവരാണ് അറസ്റ്റിലായത്. തോപ്പുംപടി പ്യാരി ജങ്ഷന് സമീപത്ത് പോക്കറ്റടിക്കുകയായിരുന്ന സംഘത്തെ പള്ളുരുത്തി സ്വദേശി അജീഷ് ചോദ്യം ചെയ്തിരുന്നു. ഇതിന്‍െറ വൈരാഗ്യം തീര്‍ക്കുന്നതിന് സംഘം പള്ളുരുത്തി ചിറക്കലില്‍ വെച്ച് അജീഷിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിനുശേഷം എറണാകുളത്ത് ലോഡ്ജില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതികളെക്കുറിച്ച് പൊലീസിന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു. പ്രതികള്‍ മയക്കുമരുന്ന് മാഫിയയുടെ കണ്ണികളാണെന്ന് പൊലീസ് പറഞ്ഞു. എറണാകുളം സൗത് റെയില്‍വേ സ്റ്റേഷന് സമീപത്തെ ലോഡ്ജില്‍നിന്ന് മട്ടാഞ്ചേരി അസി. കമീഷണര്‍ എസ്. വിജയന്‍, പള്ളുരുത്തി സി.ഐ കെ.ജി. അനീഷ്, എസ്.ഐ വി. വിമല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. എ.എസ്.ഐമാരായ ജോസഫ് ഫാബിയന്‍, പ്രകാശന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഉദയകുമാര്‍, ജോസ് മോന്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ദിലീപ്, ഷംനാദ്, കൃഷ്ണകുമാര്‍ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.