കോലഞ്ചേരി: മേഖലയില്‍ അനധികൃത മണ്ണെടുപ്പ് വ്യാപകമാകുന്നു. മൂവാറ്റുപുഴ ആര്‍.ഡി.ഒയുടെ കീഴിലെ വിവിധ പ്രദേശങ്ങളിലാണ് മണ്ണെടുപ്പ് വ്യാപകമായത്. ഭരണ-പ്രതിപക്ഷ കക്ഷികളുടെ പ്രാദേശിക നേതാക്കളും മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരും മണ്ണെടുപ്പിന് ഒത്താശ ചെയ്യുന്നതെന്നാണ് ആക്ഷേപം. മുന്‍ കാലങ്ങളില്‍ മണ്ണെടുപ്പിന് അനുമതി നല്‍കാന്‍ കലക്ടര്‍മാര്‍ക്കായിരുന്നു അധികാരം. എന്നാല്‍ മുന്‍ സര്‍ക്കാര്‍, വീടുവെക്കാനായി പത്ത് സെന്‍റില്‍ താഴെ മണ്ണെടുപ്പിന് അനുമതി നല്‍കാനുളള അധികാരം മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന് കൈമാറി. ഇതോടെയാണ് വ്യാപക മണ്ണെടുപ്പിന് കളമൊരുങ്ങിയത്. പത്ത് സെന്‍റ് പെര്‍മിറ്റിന്‍െറ മറവില്‍ ഏക്കര്‍കണക്കിന് സ്ഥലത്തുനിന്നാണ് മണ്ണെടുക്കുന്നത്. പരാതി ഉയര്‍ന്നാല്‍ അനുമതിയുണ്ടെന്ന വിശദീകരണം നല്‍കി തടിയൂരുകയാണ് ഉദ്യോഗസ്ഥര്‍ ചെയ്യുന്നത്. കുന്നത്തുനാട് നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലായി നിലവില്‍ ഏഴിടത്താണ് മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന്‍െറ അനുമതിയുടെ മറവില്‍ മണ്ണെടുപ്പ് നടക്കുന്നത്. ഐക്കരനാട് പഞ്ചായത്തിലെ പുളിഞ്ചോട്ടിലും പൂതൃക്ക പഞ്ചായത്തിലെ പൂതൃക്കയിലും നാട്ടുകാരുടെ പ്രതിഷേധത്തെ ത്തുടര്‍ന്ന് മണ്ണെടുപ്പ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. അനധികൃത മണ്ണെടുപ്പിനും പാടം നികത്തലിനുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നായിരുന്നു റവന്യൂ, കൃഷി വകുപ്പ് മന്ത്രിമാരുടെ പ്രഖ്യാപനം. എന്നാല്‍ പ്രഖ്യാപനം പ്രാദേശിക തലത്തില്‍ അട്ടിമറിക്കുകയാണ്. എസ്. ഷാനവാസ് മൂവാറ്റുപുഴ ആര്‍.ഡി.ഒ ആയിരുന്ന സമയത്ത് മണ്ണെടുപ്പും പാടം നികത്തലും കര്‍ശനമായി തടഞ്ഞിരുന്നു. നികത്തിയ ഒരു ഡസനിലധികം പാടശേഖരങ്ങള്‍ പൂര്‍വസ്ഥിതിയിലാക്കാനും അദ്ദേഹം ഉത്തരവിട്ടിരുന്നു. അതിനുശേഷം വന്ന ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ അലംഭാവം പുലര്‍ത്തുന്നതാണ് മണ്ണുമാഫിയക്ക് തുണയാകുന്നത്. ജില്ലയിലും വിവിധ പ്രദേശങ്ങളിലും നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളുടെ പേരിലും ഇവിടെ മണ്ണെടുപ്പ് നടക്കുന്നുണ്ട്. എന്നാല്‍, മണ്ഡലത്തില്‍ തന്നെ വിവിധ പാടശേഖരങ്ങള്‍ നികത്താനാണ് മണ്ണ് ഉപയോഗിക്കുന്നതെന്നും ആക്ഷേപമുണ്ട്. വ്യാപക മണ്ണെടുപ്പും പാടം നികത്തലും കുടിവെള്ളക്ഷാമം അടക്കം പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് വഴിവെക്കുമെന്ന ആശങ്ക നിലനില്‍ക്കേയാണ് അധികൃതരുടെ ഒത്താശയോടെ മേഖലയില്‍ ഇത്തരം പ്രവര്‍ത്തനം വ്യാപകമാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.