കാക്കനാട്ട് അമോണിയ ചോര്‍ന്നതായി സംശയം; നാട്ടുകാര്‍ ബുള്ളറ്റ് ടാങ്കര്‍ തടഞ്ഞിട്ടു

കാക്കനാട്: ടാങ്കറില്‍നിന്ന് അമോണിയയുടെ രൂക്ഷഗന്ധം ഉയര്‍ന്നത് നാട്ടുകാരെ പരിഭ്രാന്തരാക്കി. ഇതേതുടര്‍ന്ന് പരിഭ്രാന്തരായ ജനം ബുള്ളറ്റ് ടാങ്കര്‍ ലോറി തടഞ്ഞിട്ടു. ചൊവ്വാഴ്ച രാവിലെ 9.45ഓടെയാണ് സംഭവം. മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിന് സമീപം സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡിലാണ് ബുള്ളറ്റ് ടാങ്കറില്‍നിന്ന് അമോണിയ ചോര്‍ന്നതായി സംശയം ഉയര്‍ന്നത്. ടാങ്കറിന്‍െറ പിന്നിലെ വാല്‍വില്‍ നിന്ന് അമോണിയയും ഒപ്പം പുകയും ഉയര്‍ന്നതാണ് നാട്ടുകരെ പരിഭ്രാന്തരാക്കിയത്. വാഹനം തടഞ്ഞിട്ട ശേഷം നാട്ടുകാര്‍ ഫയര്‍ഫോഴ്സിനെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്സ് എത്തി പരിശോധിച്ചപ്പോള്‍ ടാങ്കറില്‍ അമോണിയ ഇല്ളെന്ന് കണ്ടത്തെി. ഏലൂരില്‍നിന്ന് അമ്പലമുകളിലേക്ക് അമോണിയ കൊണ്ടുപോയി ഇറക്കിയ ശേഷം കാലി ടാങ്കര്‍ ലോറി മഹാരാഷ്ട്രയിലേക്ക് തിരികെ പോവുകയായിരുന്നു. എന്നാല്‍, ടാങ്കര്‍ ലോറിയുടെ പുറത്തെ ഭാഗം പൊട്ടിപ്പൊളിഞ്ഞ നിലയിലായിരുന്നെന്ന് ഫയര്‍ഫോഴ്സ് അധികൃതര്‍ പറഞ്ഞു. അമോണിയ ചോര്‍ന്ന് അപകടം ഉണ്ടാകാനും സാധ്യതയുള്ള രീതിയിലായിരുന്നു ടാങ്കറിന്‍െറ പുറംഭാഗം. നാട്ടുകാരെ പിരിച്ചുവിട്ട് പൊലീസ് കാവലോടെ ടാങ്കര്‍ ഏലൂരില്‍ എത്തിച്ചശേഷം അധികൃതരോട് ടാങ്കറിന്‍െറ അപകടാവസ്ഥ പരിഹരിക്കാന്‍ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. തൃക്കാക്കര ഫയര്‍ഫോഴ്സ് സ്റ്റേഷന്‍ ഓഫിസര്‍ രജിത് കുമാര്‍, അസി. സ്റ്റേഷന്‍ ഓഫിസര്‍ ലാല്‍ജി എന്നിവരും ഫയര്‍മാന്‍മാരും സ്ഥലത്തത്തെിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.