ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറി നവീകരണത്തിന് 34 ലക്ഷം

മൂവാറ്റുപുഴ: മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറി നവീകരണത്തിന് 34 ലക്ഷം രൂപ അനുവദിച്ചതായി എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു. രണ്ട് ഫ്രീസറും ജനറേറ്ററും സ്ഥാപിക്കുന്നതിനുപുറമെ മൃതദേഹം കുളിപ്പിക്കുന്നതിനടക്കം സൗകര്യമൊരുക്കും. മോര്‍ച്ചറിയുടെ ദുരവസ്ഥ കഴിഞ്ഞദിവസം മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്നാണ് നീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചത്. കാലപ്പഴക്കത്താല്‍ തകര്‍ന്ന പഴയ മോര്‍ച്ചറി പൊളിച്ചുനീക്കി പത്തുവര്‍ഷം മുമ്പ് പുതിയത് നിര്‍മിച്ചിരുന്നു. എന്നാല്‍, ഫ്രീസര്‍, ജനറേറ്റര്‍, പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം കുളിപ്പിക്കാനുള്ള സൗകര്യം എന്നിവ ഇല്ലായിരുന്നു. മോര്‍ച്ചറി നവീകരിക്കണമെന്ന് വിവിധ കോണുകളില്‍നിന്ന് ആവശ്യമുയര്‍ന്നിട്ടും നടപടിയുണ്ടായില്ല. അഞ്ചുവര്‍ഷം മുമ്പ് ജനറല്‍ ആശുപത്രിയായി ഉയര്‍ത്തിയപ്പോള്‍ മോര്‍ച്ചറി നവീകരണം ഉടനുണ്ടാകുമെന്ന് പ്രഖ്യാപിച്ചിരുന്നു. നിരവധി കെട്ടിടസമുച്ചയങ്ങള്‍ ആശുപത്രിവളപ്പില്‍ ഉയര്‍ന്നെങ്കിലും മോര്‍ച്ചറി നവീകരണം മാത്രം നടപ്പായില്ല. ഇടുക്കി, എറണാകുളം ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍നിന്നുള്ള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍നിന്ന് മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ഈ ആശുപത്രിയിലാണ് എത്തിക്കുന്നത്. എന്നാല്‍, ഫ്രീസര്‍ സൗകര്യം ഇല്ലാത്തത് പലപ്പോഴും പ്രശ്നങ്ങള്‍ക്ക് കാരണമായിരുന്നു. പോസ്റ്റ്മോര്‍ട്ടം ചെയ്യാനുള്ള താമസം പോലും മൃതദേഹം അഴുകുന്നതിന് ഇടയാക്കുന്ന സാഹചര്യമായിരുന്നു. ഇക്കാരണങ്ങളാല്‍ പലരും സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയെയാണ് ആശ്രയിച്ചിരുന്നത്. വൈദ്യുതി പോയാല്‍ മെഴുകുതിരി വെട്ടത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്തേണ്ട അവസ്ഥയായിരുന്നു. ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയ വാര്‍ത്തയത്തെുടര്‍ന്നാണ് ഫണ്ട് അനുവദിച്ചത്. മോര്‍ച്ചറി പരിസരത്ത് പൂന്തോട്ടം സ്ഥാപിക്കാനും പദ്ധതിയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.