അമ്പലമുകളില്‍ ഇതരസംസ്ഥാനക്കാരെ ലക്ഷ്യമിട്ട് കഞ്ചാവ് വില്‍പന വ്യാപകം

പള്ളിക്കര: അമ്പലമുകള്‍ ഭാഗത്ത് ഇതരസംസ്ഥാനക്കാരെ ലക്ഷ്യമിട്ട് കഞ്ചാവ് വില്‍പന വ്യാപകമാകുന്നു. ഇവിടെ നിരവധി ഇതരസംസ്ഥാനക്കാരാണ് താമസിക്കുന്നത്. 250ല്‍പരം ലേബര്‍ ക്യാമ്പുകളുള്ള പ്രദേശമാണിത്. പലതവണ ഇവിടെനിന്ന് കഞ്ചാവും പാന്‍മസാലകളും പിടിച്ചെടുത്തിട്ടുണ്ട്. ബൈക്കിലും മറ്റും കറങ്ങിയാണ് കച്ചവടം നടത്തുന്നത്. ചെറിയ പൊതികളിലാക്കി ഇവര്‍ ആവശ്യക്കാര്‍ക്ക് എത്തിച്ച് കൊടുക്കുന്നത്. പലപ്പോഴും ബൈക്കുകളില്‍ മാറിമാറി വരുന്നതിനാല്‍ നാട്ടുകാര്‍ ആളെ തിരിച്ചറിയുകയുമില്ല. പിടിക്കപ്പെട്ടാലും 10ഉം 12ഉം ഗ്രാം കഞ്ചാവ് മാത്രമേ പൊലീസിന് പിടികൂടാന്‍ സാധിക്കുകയുള്ളൂ എന്നതുകൊണ്ട് വില്‍പനക്കാര്‍ക്ക് ജാമ്യം കിട്ടാനും എളുപ്പമാണ്. അതുകൊണ്ടുതന്നെ പിടിയിലായവര്‍ പിന്നീട് ഇതില്‍നിന്ന് പിന്മാറാറില്ല. രാവിലെയും വൈകുന്നേരവുമാണ് പലപ്പോഴും കച്ചവടം നടക്കുന്നത്. കച്ചവക്കാര്‍ വിദ്യാര്‍ഥികളെയും ലക്ഷ്യമിടുന്നുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. അമ്പലമുകള്‍, ചാലിക്കര, അമൃതാകോനി എന്നീ പ്രദേശങ്ങളിലും കഞ്ചാവ് വില്‍പന വ്യാപകമാണ്. പെരിങ്ങാല, കാടിനാട്, പള്ളിക്കര, ഇന്‍ഫോപാര്‍ക്ക് പ്രദേശങ്ങളിലും വില്‍പന വ്യാപകമായി നടക്കുന്നതായി ആരോപണമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.