ആധാരങ്ങളിലെ തിരിമറി ചൂണ്ടിക്കാണിച്ച ഉദ്യോഗസ്ഥന് സ്ഥലം മാറ്റം

കോതമംഗലം: ജനപ്രതിനിധിയായ ആധാരമെഴുത്ത് ലൈസന്‍സിയുടെ ആധാരങ്ങളിലെ തിരിമറി ചൂണ്ടിക്കാണിച്ച ഉദ്യോഗസ്ഥന് ജില്ലാ രജിസ്ട്രാര്‍ ഓഫിസിലേക്ക് സ്ഥലം മാറ്റം. കോതമംഗലം സബ് രജിസ്ട്രാര്‍ ഓഫിസിലെ ജീവനക്കാരനെയാണ് ജനപ്രതിനിധിയുടെ പരാതിയെ തുടര്‍ന്ന് ഉന്നത ഇടപെടലിലൂടെ സ്ഥലം മാറ്റിയിരിക്കുന്നത്. ആധാരങ്ങളില്‍ തിരിമറി നടത്തിയതിന് സസ്പെന്‍ഷനിലാവുകയും ഹൈകോടതിയില്‍ നിന്ന് ലഭിച്ച സ്റ്റേ ഉത്തരവിന്‍െറ ബലത്തില്‍ വീണ്ടും ആധാരം രജിസ്ട്രേഷന് നടപടികള്‍ നടത്തിവന്നിരുന്ന കോതമംഗലം ബ്ളോക് പഞ്ചായത്തംഗത്തിന്‍െറ പരാതിയിലാണ് ജീവനക്കാരനെതിരെ നടപടി. സസ്പെന്‍ഷന്‍ നടപടിക്ക് ശേഷവും മൂന്നോളം ആധാരങ്ങള്‍ വില കുറച്ച് കാണിച്ചതടക്കമുള്ള കൃത്രിമങ്ങള്‍ കാണിക്കുകയും മുദ്രപ്പത്ര വിലയടക്കം തിരിച്ചടക്കേണ്ട സാഹചര്യം ഉണ്ടാവുകയും ചെയ്തതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്. ലൈസന്‍സിയുടെ തെറ്റായ നടപടി ചൂണ്ടിക്കാണിച്ച് സബ് രജിസ്ട്രാര്‍ ഓഫിസിലെ മുഴുവന്‍ ജീവനക്കാരും ചേര്‍ന്ന് ജില്ലാ രജിസ്ട്രാര്‍ക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കി. ലൈസന്‍സി സസ്പെന്‍ഷനടക്കമുള്ള നടപടി നേരിടേണ്ടി വരുമെന്നതായതോടെ ഉന്നത സ്വാധീനം ചെലുത്തി ജനപ്രതിനിധിയെ അപമാനിച്ചു എന്ന് വരുത്തിതീര്‍ത്ത് സ്ഥലം മാറ്റം സംഘടിപ്പിക്കുകയായിരുന്നു. അന്യായമായ സ്ഥലം മാറ്റത്തിനെതിരെ പ്രക്ഷോഭ പരിപടികള്‍ക്ക് സര്‍വിസ് സംഘടനകള്‍ രംഗത്ത് വന്നുകഴിഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.