വഴിയരികില്‍ പ്രസവിച്ച് അവശ നിലയിലായ നാടോടി യുവതിയെ ആശുപത്രിയിലത്തെിച്ചു

മൂവാറ്റുപുഴ: വഴിയരികില്‍ പ്രസവിച്ച നാടോടി യുവതിയെ അവശനിലയിലായതിനത്തെുടര്‍ന്ന് ആശുപത്രിയിലത്തെിച്ചു. മണ്ണൂര്‍ പമ്പ് ഹൗസിനോട് ചേര്‍ന്നുള്ള റോഡില്‍ പ്രസവിച്ച ആന്ധ്രപ്രദേശ് സ്വദേശിനി രത്നമ്മയെയാണ് (38) ഫയര്‍ഫോഴ്സ് സംഘമത്തെി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രത്നമ്മ അവശനിലയില്‍ വഴിയരികില്‍ കിടക്കുന്ന വിവരം നാട്ടുകാരാണ് ഫയര്‍ഫോഴ്സിനെ അറിയിച്ചത്. രണ്ടുമാസമായി രണ്ട് സ്ത്രീകളും രണ്ട് കുട്ടികളും അടങ്ങുന്ന ആറംഗ സംഘം പമ്പ് ഹൗസിന് സമീപം വഴിയരികില്‍ താമസിച്ചുവരുകയായിരുന്നു. രാവിലെ ഭിക്ഷാടനത്തിന് പോകുന്ന സംഘം ഉച്ചകഴിയുമ്പോള്‍ തിരിച്ചത്തെുകയാണ് പതിവ്. വ്യാഴാഴ്ച ഉച്ചയോടെ ഭിക്ഷാടനം കഴിഞ്ഞ് എത്തിയയുടനാണ് യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കൂടെയുണ്ടായിരുന്ന സ്ത്രീ അടുത്തുള്ള കടയില്‍പോയി കത്തി വാങ്ങിക്കൊണ്ടുവന്ന് കുഞ്ഞിന്‍െറ പൊക്കിള്‍ക്കൊടി മുറിച്ചു. കടുത്ത രക്തസ്രാവത്തത്തെുടര്‍ന്ന് യുവതി അവശനിലയിലായി. ഈ നിലയില്‍ യുവതിയെ കാണാനിടയായ നാട്ടുകാര്‍ ഫയര്‍ഫോഴ്സില്‍ വിവരമറിയിക്കുകയായിരുന്നു. ഇവര്‍ സ്ഥലത്തത്തെുമ്പോള്‍ യുവതിയുടെ ഭര്‍ത്താവ് മുരളിയടക്കം മദ്യലഹരിയിലായിരുന്നു. ആംബുലന്‍സില്‍ കയറാന്‍ വിസമ്മതിച്ച ഇവരെ സംഘം ബലമായി പിടിച്ചുകയറ്റിയാണ് ആശുപത്രിയിലത്തെിച്ചത്. യുവതി അപകടനില തരണം ചെയ്തു. യുവതിക്കും കുഞ്ഞിനും പ്രസവാനന്തര ശുശ്രൂഷകളും ലഭ്യമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.