മൂവാറ്റുപുഴ: ഓരോ തെരഞ്ഞെടുപ്പിലും മാട്ടുപാറക്കാര്‍ ഉന്നയിക്കുന്ന ആവശ്യം ഒന്നുമാത്രം. തങ്ങളെ എറണാകുളം ജില്ലയില്‍പെടുത്തണം. വിവിധ ആവശ്യങ്ങള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ക്കും എറണാകുളം, ഇടുക്കി ജില്ലകളിലായി ഓടിയോടി തളര്‍ന്നതിനത്തെുടര്‍ന്നാണ് മാട്ടുപാറക്കാരുടെ ആവശ്യം. പ്രദേശവാസികളുടെ പ്രശ്നത്തിന് പരിഹാരമാവുകയാണ്. ഉന്നതതല യോഗത്തില്‍ ചര്‍ച്ച ചെയ്ത വിഷയത്തില്‍ ഉടന്‍ പരിഹാരം കാണുമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു. ജില്ലയില്‍പെട്ട മഞ്ഞള്ളൂര്‍ പഞ്ചായത്തിലെ മാട്ടുപാറ റവന്യൂ ജില്ലാ വിഭജനത്തിനുശേഷം ഇടുക്കിയുടെ ഭാഗമായ കുമാരമംഗലം വില്ളേജിന്‍െറ ഭാഗമാവുകയായിരുന്നു. അതേസമയം, പഞ്ചായത്ത് മുതല്‍ പാര്‍ലമെന്‍റ് വരെയുള്ള തെരഞ്ഞെടുപ്പുകളില്‍ മഞ്ഞള്ളൂര്‍ പഞ്ചായത്തിലാണ് വോട്ട്. മഞ്ഞള്ളൂര്‍ പഞ്ചായത്തിലെ ഏഴ്, എട്ട് വാര്‍ഡുകളിലാണ് പ്രദേശം സ്ഥിതിചെയ്യുന്നത്. വോട്ട് രേഖപ്പെടുത്തല്‍ ഒഴിച്ച് മറ്റ് ആനുകൂല്യങ്ങളൊന്നും ജില്ലയില്‍നിന്ന് ഇവര്‍ക്കില്ല. റേഷന്‍ കാര്‍ഡ് മുതല്‍ പാസ്പോര്‍ട്ട് വരെയുള്ള സര്‍ക്കാര്‍ രേഖകള്‍ക്ക് കുമാരമംഗലം വില്ളേജിലും തൊടുപുഴ താലൂക്കിലും പൈനാവിലുള്ള ഇടുക്കി കലക്ടറേറ്റിലും എത്തണമായിരുന്നു. മാട്ടുപാറ നിവാസികളുടെ പ്രശ്നത്തിന് അടിയന്തര പരിഹാരം കാണുമെന്ന്എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു. വിഷയം നിയമസഭയില്‍ ഉന്നയിച്ച് മുഖ്യമന്ത്രിയെയും റവന്യൂ മന്ത്രിയെയും ധരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാട്ടുപാറയില്‍ ജനപ്രതിനിധികളുടെയും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാട്ടുപാറയിലെ ജനങ്ങളുടെ ദുരിതം വിവരിച്ചുള്ള നിവേദനം തെരഞ്ഞെടുപ്പ് കാലത്ത് എല്‍ദോ എബ്രഹാമിന് നല്‍കിയിരുന്നു. നിവേദനം കഴിഞ്ഞ ആഴ്ച നടന്ന ജില്ലാ വികസന സമിതിയോഗത്തില്‍ എം.എല്‍.എ ഉന്നയിച്ചതോടെയാണ് പ്രദേശവാസികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം ചേരാന്‍ തീരുമാനിച്ചത്. എം.ടി. സജീവന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ സാബു പുകുന്നേല്‍, റെനീഷ് റെജിമോന്‍, ഇ.കെ. സുരേഷ്, റൂബി തോമസ്, മൂവാറ്റുപുഴ തഹസില്‍ദാര്‍ റെജി പി. ജോസഫ്, തൊടുപുഴ അസിസ്റ്റന്‍റ് തഹസില്‍ദാര്‍ ലത, എം.കെ. ബാബു, നോബിള്‍ ജോസ്, ബാലകൃഷ്ണന്‍ തുരുത്തിക്കാട്ട്, കുമാരമംഗലം, മഞ്ഞള്ളൂര്‍ വില്ളേജ് ഓഫിസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.