ക്ഷേത്രക്കുളത്തിലെ മണ്ണു വില്‍പന; ത്വരിതാന്വേഷണത്തിന് വിജിലന്‍സ് ഉത്തരവ്

മൂവാറ്റുപുഴ: വടക്കേ വാഴക്കുളം കീഴ്തൃക്കാവില്‍ ക്ഷേത്രക്കുളത്തില്‍നിന്ന് വാഴക്കുളം പഞ്ചായത്ത് ഭരണാധികാരികള്‍ അനധികൃതമായി മണ്ണുമാറ്റി വില്‍പന നടത്തിയതിനെ കുറിച്ച് ത്വരിതാന്വേഷണത്തിന് മൂവാറ്റുപുഴ വിജിലന്‍സ് ജഡ്ജി പി. മാധവന്‍ ഉത്തരവിട്ടു. ക്ഷേത്രസമിതി പ്രസിഡന്‍റ് സി.വി.രാജേഷിന്‍െറ പരാതിയിലാണ് നടപടി. ക്ഷേത്രക്കുളത്തില്‍ നിന്നെടുത്ത മണ്ണ് ലോഡിന് 2500രൂപ വീതം 300 ലോഡ് മാറ്റിയതായി പരാതിയില്‍ പറയുന്നു. വാഴക്കുളം പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന ടി.എച്ച്. അബ്ദുല്‍ ജബ്ബാര്‍, കരാറുകാരന്‍ എം.ഇ. അഹമ്മദ്, പഞ്ചായത്ത് സെക്രട്ടറി എ.എം. മീതിയന്‍ എന്നിവരെ എതിര്‍ കക്ഷികളാക്കിയാണ് ഹരജി. ക്ഷേത്രത്തിന് സമീപമുള്ള ക്ഷേത്രക്കുളത്തിന്‍െറ അരികിലൂടെ റോഡ് വന്നപ്പോള്‍ ആളുകള്‍ കുളത്തില്‍ മാലിന്യം തള്ളാന്‍ തുടങ്ങി. ഇതത്തേുടര്‍ന്ന് നാട്ടുകാര്‍ പഞ്ചായത്ത് അധികൃതരോട് ക്ഷേത്രക്കുളം ശുചീകരിക്കാന്‍ ആവശ്യപ്പെട്ടു. പഞ്ചായത്തില്‍ നിന്നും 2015 ജൂലൈ 31ന് എതിര്‍കക്ഷികള്‍ 15ലക്ഷം രൂപ മുതല്‍മുടക്കി കുളം നവീകരിക്കാന്‍ തീരുമാനിച്ചു. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് 300ലോഡ് മണ്ണ് നവീകരണത്തിന്‍െറ പേരില്‍ കുളത്തില്‍ നിന്നും മാറ്റി. ഇതോടെ റോഡിന്‍െറ സംരക്ഷണ ഭിത്തിക്ക് ബലക്ഷയം സംഭവിച്ചു. മണ്ണ് നീക്കമല്ലാതെ കുളം നവീകരണവുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങളൊന്നും നടന്നിട്ടില്ളെന്ന് അന്വേഷിച്ച് മനസ്സിലാക്കിയതിനത്തെുടര്‍ന്നാണ് രാജേഷ് അഡ്വ. ഗിരീഷ്കുമാര്‍ മുഖേന മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹരജി നല്‍കിയത്. നവംമ്പര്‍ 30നകം റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി എറണാകുളം വിജിലന്‍സ് ഡിവൈ.എസ്.പിയോട് ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.