യുവാവിനെതിരെ മൂന്നാം മുറ: പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി

മൂവാറ്റുപുഴ: നിരപരാധിയായ യുവാവിനെ ലോക്കപ്പിലിട്ട് നാലുദിവസം മര്‍ദിച്ച മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കുമെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മൂവാറ്റുപുഴ സ്റ്റേഷനിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. യുവാവിനെ കസ്റ്റഡിയിലെടുത്തശേഷം അറസ്റ്റ് രേഖപ്പെടുത്താതെ ഏഴോളം പെലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു മര്‍ദനം. കുറ്റക്കാരായ മുഴുവന്‍ പൊലീസുകാര്‍ക്കെതിരെയും കേസെടുത്ത് നടപടി സ്വീകരിക്കുക, സദാചാര പൊലീസ് ചമഞ്ഞ് യുവാവിനെ ബലമായി പിടിച്ച് മര്‍ദിച്ചശേഷം സ്റ്റേഷനിലത്തെിച്ച സി.പി.ഐ നേതാക്കള്‍ക്കെതിരെ കേസെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്. നിയോജകമണ്ഡലം പ്രസിഡന്‍റ് സമീര്‍ കോണിക്കല്‍ നേതൃത്വം നല്‍കി. ഡി.കെ.ടി.എഫ്. സംസ്ഥാന പ്രസിഡന്‍റ് ജോയി മാളിയേക്കല്‍ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി. നിര്‍വാഹകസമിതി അംഗം പായിപ്ര കൃഷ്ണന്‍, ഡി.സി.സി. ജനറല്‍ സെക്രട്ടറിമാരായ പി.പി. എല്‍ദോസ്, ഉല്ലാസ് തോമസ്, കൃഷ്ണന്‍ നായര്‍, ബ്ളോക് പ്രസിഡന്‍റുമാരായ ജോസ് പെരുമ്പിള്ളിക്കുന്നേല്‍, കെ.എം. പരീത്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി രതീഷ് ചങ്ങാലിമറ്റം, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.