കാലടി: മഞ്ഞപ്രയില്‍ വടിവാള്‍ ആക്രമണം നടത്തിയതുമായി ബന്ധപ്പെട്ട് ഗുണ്ടാ സംഘത്തില്‍പ്പെട്ട രണ്ടുപേര്‍ പൊലീസ് പിടിയിലായി. അയ്യമ്പുഴ കുറ്റിപ്പാറ സ്വദേശികളായ പൈനാടത്ത് വീട്ടില്‍ സോമി (33), സ്റ്റിനില്‍ (30) എന്നിവരാണ് പിടിയിലായത്. അയ്യമ്പുഴ കുറ്റിപ്പാറ പൊടിക്കാട്ട് വീട്ടില്‍ അജീഷിനാണ് (31) ബുധനാഴ്ച വൈകീട്ട് എഴരയോടെ മഞ്ഞപ്ര വടക്കുംഭാഗം ജങ്ഷനിലെ മാര്‍ക്കറ്റിനുസമീപം വടിവാളിന് വെട്ടേറ്റത്. കൈക്കും കാലിനും വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ അജീഷ് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലാണ്. അപകടഘട്ടം തരണം ചെയ്തിട്ടില്ളെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മാര്‍ക്കറ്റിനുമുന്‍വശം കടവരാന്തയില്‍ നില്‍ക്കുകയായിരുന്ന അജീഷിനെ ആറംഗ ഗുണ്ടാ സംഘം രണ്ട് ബൈക്കിലത്തെി ആക്രമിക്കുകയായിരുന്നു. വെട്ടേറ്റ അജീഷ് രക്ഷപ്പെടാന്‍ സമീപത്തെ മുടിവെട്ട് കടയിലേക്ക് ഓടിക്കയറിയെങ്കിലും രണ്ടുപേര്‍ പിന്തുടര്‍ന്ന് വടിവാള്‍ ഉപയോഗിച്ച് തുടരെ വെട്ടുകയായിരുന്നു. അര മണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമിസംഘം ജനങ്ങളെ ഭീഷണിപ്പെടുത്തുകയും വെല്ലുവിളിക്കുകയും ചെയ്തിരുന്നു. കാലടിയില്‍ നിന്ന് പൊലീസ് എത്തിയ ശേഷമാണ് സംഘം പിന്‍വാങ്ങിയത്. കാലടിയില്‍ ഗുണ്ടാ സംഘം നടുറോഡില്‍ വെട്ടിക്കൊന്ന സനലിന്‍െറ സംസ്കാരചടങ്ങുകള്‍ നടന്ന ദിവസമായിരുന്നു മഞ്ഞപ്രയിലും ആക്രമണം. കഴിഞ്ഞ ആഴ്ച മലയാറ്റൂര്‍ കാടപ്പാറയിലെ വിവാഹ വീട്ടിലത്തെിയ വടിവാള്‍ സംഘം റിതിന്‍ എന്ന യുവാവിനെ വെട്ടി ഗുരുതരമായി പരിക്കേല്‍പിച്ചിരുന്നു. ഇയാള്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മേഖലയിലെ ഗുണ്ടാസംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ ശക്തമായ നടപടി സ്വീകരിച്ചതായും പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് പ്രവര്‍ത്തനം ആരംഭിച്ചതായും റൂറല്‍ എസ്.പി പി.എന്‍. ഉണ്ണിരാജന്‍, പെരൂമ്പാവൂര്‍ ഡിവൈ.എസ്.പി. കെ.എസ്. സുദര്‍ശനന്‍ എന്നിവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.