73 വില്ളേജ് ഓഫിസുകളില്‍ ജനുവരി മുതല്‍ ഓണ്‍ലൈന്‍ പോക്കുവരവ്

കൊച്ചി: ജില്ലയില്‍ സര്‍വേ നടപടികള്‍ പൂര്‍ത്തിയായ 73 വില്ളേജ് ഓഫിസുകളില്‍ ജനുവരി മുതല്‍ പോക്കുവരവ് പൂര്‍ണമായും ഓണ്‍ലൈനില്‍ ആക്കുമെന്ന് ജില്ലാ കലക്ടര്‍ കെ. മുഹമ്മദ് വൈ. സഫീറുല്ല അറിയിച്ചു. ഇക്കാര്യത്തില്‍ നടപടികള്‍ മൂന്നുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ വില്ളേജ് ഓഫിസര്‍മാര്‍ക്ക് അദ്ദേഹം നിര്‍ദേശം നല്‍കി. മൊത്തം 127 വില്ളേജ് ഓഫിസുകളാണുള്ളത്. സര്‍വേ പൂര്‍ത്തിയായ ഈ വില്ളേജുകളില്‍ തണ്ടപ്പേരിന്‍െറ കാര്യത്തിലും ഓണ്‍ലൈന്‍ നടപടികള്‍ പൂര്‍ത്തിയാക്കണം. ഇതുസംബന്ധിച്ച ജോലികളുടെ പൂര്‍ണ ഉത്തരവാദിത്തം അതാത് തഹസില്‍ദാര്‍മാര്‍ക്കായിരിക്കും. നടപടികള്‍ സുഗമമായി നടപ്പാക്കുന്നതിന് ഓരോ താലൂക്കിലും ഒരു ഐ.ടി നോഡല്‍ ഓഫിസറെ കണ്ടത്തെി നിയമിക്കാം. അക്ഷയയുടെയും സബ് രജിസ്ട്രാര്‍ ഓഫിസുകളുടെയും സഹകരണത്തോടെയായിരിക്കണം പദ്ധതി മുന്നോട്ടുകൊണ്ടുപോകേണ്ടത്. ഇതുസംബന്ധിച്ച റോഡ്മാപ്പ് തഹസില്‍ദാര്‍മാര്‍ തയാറാക്കണം. താലൂക്കുകളില്‍ തഹസില്‍ദാരുടെ നേതൃത്വത്തില്‍ പ്രത്യേക സമിതിക്ക് രൂപംനല്‍കണം. ഈ സമിതിയില്‍ ചര്‍ച്ചചെയ്ത് പദ്ധതിയുടെ നിര്‍ദേശം തയാറാക്കി സമര്‍പ്പിക്കുകയും വേണം. ഒരു പ്രാവശ്യം പോക്കുവരവ് ഓണ്‍ലൈനിലാക്കിയാല്‍ പിന്നീട് അതില്‍നിന്ന് പിന്നോട്ടുപോകാന്‍ അനുവദിക്കില്ല. ഇക്കാര്യത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന തഹസില്‍ദാര്‍മാര്‍ക്ക് റിപ്പബ്ളിക് ദിനത്തില്‍ പ്രത്യേക പുരസ്കാരവും ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. ജില്ലയിലെ ചില താലൂക്കുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഇപ്പോള്‍ ദുര്‍ബലമാണ്. ഏതൊക്കെ, എന്തൊക്കെ സൗകര്യങ്ങളാണ് വേണ്ടതെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കലക്ടര്‍ നിര്‍ദേശിച്ചു. അസി. രേണു രാജ്, ഡെപ്യൂട്ടി കലക്ടര്‍മാരായ കെ.ബി. ബാബു, ടി.വി.സുഭാഷ്, ബെന്നി സെബാസ്റ്റ്യന്‍, കെ.കെ. സിദ്ധാര്‍ഥന്‍, ജൂനിയര്‍ സൂപ്രണ്ട് ബീന ആനന്ദ് എന്നിവര്‍ സംസാരിച്ചു. സംസ്ഥാന ഐ.ടി സെല്‍ കോഓഡിനേറ്റര്‍മാരായ സന്തോഷ്, വിനോദ്, സീഡിറ്റ് പ്രതിനിധികളായ ഹരി, ഐശ്വര്യ എന്നിവര്‍ പരിശീലന പരിപാടികള്‍ വിശദീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.