കളമശ്ശേരി: പരാതി പറയാന്‍ സ്റ്റേഷനിലത്തെിയ യുവാവിനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് പൊലീസ് കംപ്ളയിന്‍റ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് കെ. നാരായണക്കുറുപ്പ്. ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയാത്ത ക്രൂരമര്‍ദനത്തിന് സൂരജ് ഇരയായിട്ടുണ്ട്. മര്‍ദിച്ച രണ്ട് പൊലീസുകാരെയും സിറ്റി പൊലീസ് കമീഷണര്‍ ഇടപ്പെട്ട് സസ്പെന്‍ഡ് ചെയ്യണം. ഇവര്‍ പൊലീസ് സേനക്ക് അപമാനമാണ്. ഞങ്ങള്‍ അന്വേഷിക്കേണ്ട കാര്യം പൊലീസ് അന്വേഷിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. പൊലീസിനെതിരെ ഉയരുന്ന പരാതികള്‍ അവര്‍ തന്നെ അന്വേഷിക്കുന്നത് ഗോഹത്യകാരന്‍െറ വിഷയം ബ്രഹ്മഹത്യകാരന്‍ ഏറ്റെടുക്കുന്നത് പോലെയാണെന്ന് ജസ്റ്റിസ് പറഞ്ഞു. പാലാരിവട്ടം സ്റ്റേഷനില്‍ പരാതി പറയാന്‍ ചെന്നപ്പോള്‍ പൊലീസ് മര്‍ദിച്ചതിന്‍െറ പേരില്‍ കൊച്ചി മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള വെണ്ണല സ്വദേശി സൂരജിന്‍െറ (19) പരാതിയില്‍ തെളിവെടുപ്പിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവാവിനെ മര്‍ദിച്ച് മൃതപ്രായനാക്കിയിരിക്കുകയാണ്. അതിനാല്‍ ചികിത്സാ ചെലവ് നല്‍കണം. റിപ്പോര്‍ട്ട് സര്‍ക്കാറിനും സിറ്റി പൊലീസ് കമീഷണര്‍ക്കും നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് പരാതി പറയാന്‍ ചെന്ന യുവാവിനെ ആള്‍മാറി പൊലീസ് ക്രൂരമായി മര്‍ദിച്ചത്. എന്നാല്‍, മദ്യപിച്ച് വാഹനം ഓടിച്ചതിന്‍െറ പേരില്‍ കസ്റ്റഡിയിലെടുക്കുക മാത്രമാണ് ചെയ്തതെന്നാണ് പാലാരിവട്ടം പൊലീസ് വ്യക്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.