നെട്ടൂര്‍: ആരോഗ്യ വകുപ്പിന്‍െറ നേതൃത്വത്തില്‍ മരട്, കുമ്പളം ഭാഗങ്ങളില്‍ ശനിയാഴ്ച നടത്തിയ പരിശോധന പ്രഹസനമെന്ന് ആക്ഷേപം. നെട്ടൂര്‍ ബ്ളോക്ക് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്‍െറ നേതൃത്വത്തിലായിരുന്നു ശനിയാഴ്ച പരിശോധന. 23 സ്ഥാപനങ്ങളിലും വഴിയോര ഇറച്ചിക്കടകളിലും നടത്തിയ പരിശോധനക്കുശേഷം പനങ്ങാട് കുഫോസ് കാന്‍റീന്‍ അധികൃതര്‍ അടപ്പിച്ചു. 14 സ്ഥാപനങ്ങള്‍ക്ക് നോട്ടീസും നല്‍കി. അടുക്കളക്ക് അടച്ചുറപ്പില്ല, ടൈലിട്ടിട്ടില്ല എന്നീ കാരണങ്ങള്‍ പറഞ്ഞാണ് കാന്‍റീന്‍ അടപ്പിച്ചത്. എന്നാല്‍, ഇത്തരം ജോലികള്‍ ചെയ്യാന്‍ തനിക്ക് അനുമതിയില്ളെന്ന് കാന്‍റീന്‍ കരാറുകാരന്‍ സിയാദ് പറഞ്ഞു. എന്നാല്‍, പ്രദേശത്തെ വന്‍കിട സ്ഥാപനങ്ങളെ ഒഴിവാക്കി സാധാരണക്കാരുടെ സ്ഥാപനങ്ങള്‍ മാത്രമാണ് അധികൃതര്‍ പരിശോധനക്കായി തെരഞ്ഞെടുത്തതെന്ന് ഉടമകള്‍ പറയുന്നു. വൃത്തിയില്ലായ്മ, പൊതുസ്ഥലത്തേക്ക് മാലിന്യം ഒഴുക്കല്‍, പഴകിയ ഭക്ഷണം എന്നീ കാരണങ്ങള്‍ കാണിച്ച് രേഖാമൂലം പരാതി ലഭിച്ച സ്ഥാപനങ്ങളിലും പരിശോധന നടത്തിയിട്ടില്ളെന്ന് പൊതുപ്രവര്‍ത്തകനായ കുമ്പളം രാജീവ് പറഞ്ഞു. പരാതിയുടെ പേരില്‍ പരിശോധനക്കത്തെി കൈമടക്ക് വാങ്ങി പോകുന്ന ഉദ്യോഗസ്ഥരുടെ പേരും ചില ഹോട്ടലുടമകള്‍ വെളിപ്പെടുത്തി. ചെറുകിട കച്ചവടക്കാരെ തെരഞ്ഞെടുത്ത് നടപടിക്ക് വിധേയരാക്കുന്ന ഉദ്യോഗസ്ഥ പ്രവണതക്കെതിരെ വ്യാപാരികള്‍ പ്രതിഷേധവുമായി രംഗത്തത്തെിയിട്ടുണ്ട്. റോഡരികില്‍ ടാങ്കറില്‍ കക്കൂസ് മാലിന്യം തള്ളുന്നവര്‍ക്കെതിരെ അധികൃതര്‍ കണ്ണടക്കുന്നതായും വിവിധ റെസിഡന്‍റ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ ആരോപിച്ചു. ഇത്തരം ടാങ്കര്‍ ലോറികള്‍ പിടികൂടുന്നതിനായി മരട് നഗരസഭ രൂപവത്കരിച്ച ആരോഗ്യ വിഭാഗം സ്ക്വാഡും കടലാസിലൊതുങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.