വെങ്ങോല പഞ്ചായത്ത്ഭരണം പിടിക്കാമെന്ന സി.പി.എം പ്രതീക്ഷക്ക് മങ്ങല്‍

പെരുമ്പാവൂര്‍: വെങ്ങോല പഞ്ചായത്തില്‍ ലീഗ് വിമതന്‍െറ പിന്തുണയോടെ ഭരണം പിടിക്കാമെന്ന സി.പി.എമ്മിന്‍െറ കണക്കൂകൂട്ടല്‍ തെറ്റുന്നു. യു.ഡി.എഫിന് പിന്തുണ നല്‍കിയിരുന്ന നെടുന്തോട് വാര്‍ഡ് അംഗം എം.എം. റഹീമിനെ കൂട്ടുപിടിച്ച് അവിശ്വാസം കൊണ്ടുവരാനുള്ള ശ്രമമാണ് പരാജയപ്പെടുന്നത്. സി.പി.എം വിമതന്‍ കെ. അശോകന്‍െറ പിന്തുണകൂടി ലഭിച്ചാല്‍ 23 അംഗ ഭരണസമിതിയില്‍ 12 വോട്ടുകള്‍ നേടി അഡ്വ. ഷംസുദ്ദീനെ വൈസ് പ്രസിഡന്‍റാക്കാനായിരുന്നു നീക്കം. ഇതിന് പെരുമ്പാവൂര്‍ ഏരിയാ കമ്മിറ്റിയുടെ പരോക്ഷമായ പിന്തുണയുമുണ്ടായിരുന്നു. എന്നാല്‍ അശോകന്‍ സി.പി.എമ്മിന് പിന്തുണ കൊടുക്കാന്‍ വിമുഖത കാണിച്ചിരിക്കുകയാണ്. അശോകന്‍ പരസ്യമായി തങ്ങളെ പിന്തുണക്കാമെന്ന് വാക്കു നല്‍കിയിട്ടുണ്ടെന്നാണ് യു.ഡി.എഫ് നേതാക്കള്‍ പറയുന്നത്. ഈ സൂചന നേരത്തേ ലഭിച്ചതുകൊണ്ട് അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള ആദ്യ തിടുക്കം ഇപ്പോള്‍ സി.പി.എം ക്യാമ്പിലില്ല. റഹീം പിന്തുണ പിന്‍വലിച്ചതിനുശേഷം ചേര്‍ന്ന പഞ്ചായത്ത് കമ്മിറ്റികളില്‍ ഇതിന്‍െറ സൂചന പോലുമുണ്ടായില്ല. യു.ഡി.എഫ് ഭരണത്തില്‍ ക്ഷേമകാര്യ സമിതി ചെയര്‍മാനായും നിലവിലെ വൈസ് പ്രസിഡന്‍റ് പി.എ. മുക്താറിന്‍െറ വലംകൈയുമായി പ്രവര്‍ത്തിച്ച റഹീമിന്‍െറ പിന്തുണ സി.പി.എം നേടുന്ന കാര്യത്തിലും പാര്‍ട്ടിയുടെ ഒൗദ്യോഗിക സ്ഥാനാര്‍ഥിയെ 40 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി പാര്‍ട്ടിക്ക് കനത്ത അഘാതമേല്‍പിച്ച അശോകന്‍െറ ഒൗദാര്യത്തിന് കൈനീട്ടുന്ന കാര്യത്തിലും സി.പി.എമ്മിലെ വലിയൊരു വിഭാഗത്തിന് എതിര്‍പ്പുണ്ട്. രണ്ടു പേരെയും താങ്ങാതെ നിലവിലെ സംവിധാനത്തില്‍ പോയാല്‍ മതിയെന്ന് ഇവര്‍ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പ്രവര്‍ത്തകരുടെ വാക്കുകള്‍ അവഗണിച്ച് മുന്നോട്ടുപോകുന്നത് പാര്‍ട്ടിക്ക് ദോഷംചെയ്യുമെന്ന കണക്കുകൂട്ടലാണ് അവിശ്വാസപ്രമേയത്തില്‍നിന്ന് തല്‍ക്കാലം മാറിനില്‍ക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്. റഹീം പിന്തുണ പിന്‍വലിച്ച ദിവസം ഇതുസംബന്ധിച്ച പ്രഖ്യാപനം അറിയിക്കാന്‍ രംഗത്തുണ്ടായിരുന്ന സി.പി.എം നേതാക്കള്‍ പോലും ഇക്കാര്യത്തില്‍ ഇപ്പോള്‍ മൗനത്തിലാണ്. അവിശ്വാസം ഉള്‍പ്പെടെയുള്ള കാര്യങ്ങളെ കുറിച്ച് ചര്‍ച്ചചെയ്ത് തീരുമാനിക്കാന്‍ തിങ്കളാഴ്ച വൈകീട്ട് അറക്കപ്പടിയില്‍ സി.പി.എം പ്രാദേശിക നേതൃത്വം യോഗം ചേര്‍ന്നിരുന്നു. പഞ്ചായത്ത് പ്രസിഡന്‍റ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത യോഗത്തില്‍ ഇതുസംബന്ധിച്ച് ധാരണയിലത്തൊന്‍ സാധിച്ചില്ളെന്നാണറിയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.