കോതമംഗലം: നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ നഗരസഭയും ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയും സ്വീകരിച്ച തീരുമാനം ജനങ്ങളെ അറിയിക്കുന്നതിനുമുമ്പ് നടപ്പാക്കിയത് പ്രതിഷേധത്തിന് കാരണമാകുന്നു. ഈ മാസം 16മുതല്‍ നഗരത്തിലെ ചിലയിടങ്ങളില്‍ അടയാളപ്പെടുത്തിയ ഭാഗങ്ങളില്‍ മാത്രമേ ഇരുചക്രവാഹനങ്ങള്‍ക്ക് പാര്‍ക്കിങ് അനുവദിക്കൂ എന്നതായിരുന്നു പ്രധാന തീരുമാനം. നിലവില്‍ ആലുവ-മൂന്നാര്‍ റോഡിന് വലതുവശത്ത് പാര്‍ക്കിങ് അനുവദിക്കുകയും ഇടത് വശം ഒഴിവാക്കുകയുമായിരുന്നു. പുതിയ പരിഷ്കാരം ചില കടകളുടെ മുന്നില്‍ പ്രത്യേകം അടയാളപ്പെടുത്തിയ ഭാഗങ്ങളില്‍ പാര്‍ക്കിങ് അനുവദിക്കുന്നു. ഇതിനെതിരെ പ്രതിഷേധം ഉയരുമെന്ന സാഹചര്യത്തില്‍ പരിഷ്കാരം നടപ്പാക്കാന്‍ ട്രാഫിക് പൊലീസിനെ ചുമതലപ്പെടുത്തുകയായിരുന്നു. അറിയാതെ എത്തിയ ഇരുചക്രവാഹന ഉടമകള്‍ പിഴയടക്കാന്‍ നിര്‍ബന്ധിതരായി. പ്രതിഷേധം വ്യാപകമായതോടെയാണ് പുതിയ ട്രാഫിക് നിയന്ത്രണങ്ങല്‍ നടപ്പാക്കിയതായി അറിയിച്ച് നഗരസഭ പത്രക്കുറിപ്പിറക്കിയത്. മെയിന്‍ സ്റ്റാന്‍ഡില്‍ ദീര്‍ഘദൂര ബസുകള്‍ക്ക് അഞ്ച് മിനിറ്റും ഹ്രസ്വദൂര ബസുകള്‍ക്ക് മൂന്ന് മിനിറ്റുമാണ് പാര്‍ക്കിങ് സമയം. നഗരത്തില്‍ അനുവദിച്ച സ്റ്റോപ്പുകളില്‍ മാത്രമെ നിര്‍ത്തി ആളെ കയറ്റാന്‍ പാടുള്ളൂ. ബോണറ്റ് നമ്പറില്ലാത്ത ഓട്ടോ നഗരത്തില്‍ അനുവദിക്കില്ല. ഭാരവണ്ടികള്‍ ബൈപാസിലൂടെ തിരിഞ്ഞുപോകണം തുടങ്ങിയവയാണ് മറ്റു പരിഷ്കാരങ്ങള്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.