എച്ച്.ഒ.സി.എല്‍ സമരം 100 ദിവസം പിന്നിട്ടു

പള്ളിക്കര: കൊച്ചിയിലെ കേന്ദ്ര പൊതുമേഖല സ്ഥാപനമായ എച്ച്.ഒ.സി.എല്‍ ( ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് കെമിക്കല്‍സ്) ജീവനക്കാരുടെ സമരം 100 ദിവസം പിന്നിട്ടു. ലാഭകരമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന എച്ച്.ഒ.സി.എല്‍ കൊച്ചി യൂനിറ്റ് അടച്ചുപൂട്ടാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് സമരം ചെയ്യുന്നത്. അടച്ചുപൂട്ടല്‍ തീരുമാനത്തത്തെുടര്‍ന്ന് 110 ശതമാനം കപ്പാസിറ്റിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കൊച്ചിയിലെ ഫിനോള്‍ പ്ളാന്‍റിന്‍െറ പ്രവര്‍ത്തനം പെട്ടെന്ന് നിലയ്ക്കുകയാണുണ്ടായത്. പ്രധാനമന്ത്രിയുമായും കേന്ദ്ര രാസവളം വകുപ്പ് മന്ത്രിയുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയതിനത്തെുടര്‍ന്ന് തീരുമാനം പുന$പരിശോധിക്കാമെന്ന് കേന്ദ്രം ഉറപ്പു നല്‍കിയതാണ്. എന്നാല്‍, മൂന്നുമാസം കഴിഞ്ഞിട്ടും കൊച്ചി യൂനിറ്റ് പ്രവര്‍ത്തിപ്പിക്കുന്നതിനാവശ്യമായ ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല. അതിനുശേഷം കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ റിഫൈനറി സന്ദര്‍ശനവേളയില്‍ എച്ച്.ഒ.സി.എല്‍ കൊച്ചി യൂണിറ്റിനെ കൊച്ചി റിഫൈനറിയില്‍ ലയിപ്പിക്കുന്നതിനെക്കുറിച്ച് പരിശോധിക്കാമെന്നും പറഞ്ഞിരുന്നു. എന്നാല്‍, കഴിഞ്ഞ 16 മാസമായി ജീവനക്കാര്‍ക്ക് ശമ്പളം ലഭിച്ചിട്ട്. വിരമിച്ച നൂറോളം ജീവനക്കാര്‍ക്ക് വിരമിക്കല്‍ ആനുകൂല്യങ്ങള്‍ ലഭിച്ചിട്ടില്ല. സമരം തുടങ്ങി 100 ദിവസം കഴിഞ്ഞിട്ടും പ്ളാന്‍റുകള്‍ പ്രവര്‍ത്തിപ്പിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കാനോ അടച്ചുപൂട്ടല്‍ തീരുമാനം പിന്‍വലിക്കാനോ ജീവനക്കാരുടെ ദുരിതങ്ങള്‍ പരിഹരിക്കാനോ കേന്ദ്ര സര്‍ക്കാര്‍ ഇനിയും തയാറായിട്ടില്ല. എച്ച്.ഒ.സി.എല്ലിനെ ബി.പി.സി.എല്‍ കൊച്ചി റിഫൈനറിയില്‍ ലയിപ്പിച്ച് പൊതുമേഖലയില്‍ത്തന്നെ നിലനിര്‍ത്തണമെന്നാണ് ജീവനക്കാരുടെ ആവശ്യം. നൂറാം ദിനം ജീവനക്കാര്‍ എച്ച്.ഒ.സി.എല്‍ ഗേറ്റിനു മുന്നില്‍ കൂട്ട സത്യഗ്രഹം നടത്തി. സത്യഗ്രഹ സമരം വി.പി സജീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സമര സഹായസമിതി ചെയര്‍മാന്‍ എന്‍.കെ ജോര്‍ജ് അധ്യക്ഷത വഹിച്ചു. അഡ്വ.എം.അനില്‍കുമാര്‍, ബേബി തോമസ്, സമരസഹായ സമിതി രക്ഷാധികാരികളായ കെ.ടി.തങ്കപ്പന്‍, തോമസ് കണ്ണടിയില്‍, ട്രേഡ് യൂനിയന്‍ നേതാക്കളായ എം.ജി.അജി, കെ.പി.തങ്കപ്പന്‍, പി.ഡി.സന്തോഷ്കുമാര്‍, കെ.വി.ജെയിംസ്, ആര്‍. ഷാജി, കെ.കെ.രാജന്‍ എന്നിവര്‍ സംസാരിച്ചു. ടി.സുമേഷ്, എം.പി രാജു, എം.എസ്.രാധാകൃഷ്ണന്‍, അനീഷ് രാജ് എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.