ആലുവ: പുകയില വ്യാപാരിയില്‍നിന്ന് 30 ലക്ഷം രൂപ പിടികൂടിയ കേസില്‍ അന്വേഷണം എങ്ങുമത്തെിയില്ല. ആലുവ മാര്‍ക്കറ്റിലെ പുകയില മൊത്ത വ്യാപാരി വെങ്കിടാചല ചെട്ടിയാരുടെ (65) സ്ഥാപനത്തില്‍നിന്നും വീട്ടില്‍ നിന്നുമാണ് മുപ്പത് ലക്ഷം രൂപ കണ്ടത്തെിയത്. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് കഴിഞ്ഞയാഴ്ച പണം പിടികൂടിയത്. ഇത് സംബന്ധമായി അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന മറുപടി മാത്രമാണ് തിങ്കളാഴ്ചയും ഉദ്യോഗസ്ഥര്‍ നല്‍കിയത്. പുകയില ഉല്‍പന്നങ്ങളുടെ മധ്യകേരളത്തിലെ പ്രമുഖ മൊത്ത വ്യാപാരിയാണ് വെങ്കിടാചലം. ആലുവയിലെ സ്ഥിരതാമസക്കാരനും തമിഴ്നാട് സ്വദേശിയുമായ അദ്ദേഹത്തിന് കേരളത്തിന്‍െറ പല ഭാഗത്തും ഇടപാടുകാരുണ്ട്. ഇയാളുടെ വീട്ടിലും, സ്ഥാപനത്തിലും ഒരേ സമയത്തായിരുന്നു പരിശോധന നടന്നത്. നോട്ടു ക്ഷാമം നേരിടുമ്പോള്‍ എട്ട് ലക്ഷം രൂപയുടെ പുതിയ രണ്ടായിരം രൂപയുടെ നോട്ടുകളാണ് മൊത്തവ്യാപാരിയില്‍നിന്ന് കണ്ടത്തെിയിരുന്നത്. ഇതാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെ അദ്ഭുതപ്പെടുത്തിയതും അന്വേഷണം കൂടുതല്‍ വിശദമായി നടത്താന്‍ വഴിയൊരുക്കിയതും. അഞ്ഞൂറ്, ആയിരം രൂപയുടെ 22 ലക്ഷം രൂപയാണ് വീട്ടില്‍ നിന്ന് കണ്ടെടുത്തിരുന്നത്. എട്ട് ലക്ഷം രൂപയുടെ രണ്ടായിരത്തിന്‍െറ പുതിയ നോട്ടുകള്‍ സ്ഥാപനത്തില്‍ നിന്നാണ് കണ്ടത്തെിയത്. പുതിയ നോട്ടുകള്‍ ഇത്രയധികം കിട്ടിയതിലും, അസാധുവായ 22 ലക്ഷം രൂപ കൈവശം സൂക്ഷിച്ചതിനെ പറ്റിയുമാണ് അന്വേഷണം നടത്തുന്നത്. ഫെഡറല്‍ ബാങ്കില്‍ സൂക്ഷിച്ചിരുന്ന നോട്ടുകളുടെ സീരിയല്‍ നമ്പറുകള്‍ ശേഖരിച്ച് റിസര്‍വ് ബാങ്കിന്‍െറ സഹായത്തോടെ അന്വേഷണം വ്യാപിപ്പിക്കുമെന്നാണ് സൂചന. ഈ അന്വേഷണത്തില്‍ ഏത് ബാങ്കില്‍ നിന്നാണ് ഈ നോട്ടുകള്‍ ലഭിച്ചതെന്ന് വ്യക്തമാകും. കണക്കില്‍ ഉള്‍പ്പെട്ട പണമാണെങ്കില്‍ പുതിയ ഡിസൈനിലും, സീരിയല്‍ നമ്പറിലും പുറത്തിറക്കിയ എട്ടു ലക്ഷത്തിന്‍െറ നോട്ടുകള്‍ ലഭിച്ചതിന്‍െറ വിശദീകരണം നല്‍കേണ്ടി വരും. അടുത്തടുത്ത സീരിയല്‍ നമ്പറിലുള്ള നോട്ടുകളാണെങ്കില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നോട്ടുകള്‍ വിതരണം ചെയ്ത ആലുവയിലെ ബാങ്കുകളിലേക്കും അന്വേഷണം നടത്തേണ്ടി വരും. ന്യുജനറേഷന്‍ ബാങ്കുകളെയാണ് അധികൃതര്‍ക്ക് സംശയം. വ്യാപാരിയോട് മുഴുവന്‍ ബാങ്ക് രേഖകളും ഹാജരാക്കാന്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിശദമായ പരിശോധനകള്‍ക്ക് ശേഷമേ ഇത് കള്ളപ്പണമാണോ അല്ലയോ എന്ന് വ്യക്തമാകൂ. ഇപ്പോള്‍ ഒരാള്‍ക്ക് ആഴ്ചയില്‍ പരമാവധി രണ്ടായിരം രൂപ വരെ പിന്‍വലിക്കാമെന്ന നിബന്ധന നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇത്രയധികം പുതിയനോട്ടുകള്‍ കണ്ടത്തെിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.