ആലുവ: മാലിന്യം പൊതുകാനകളിലേക്ക് തുറന്ന് വിടുന്നത് മൂലമുള്ള പ്രശ്നങ്ങളില്‍ നഗരസഭ ആരോഗ്യവിഭാഗം കര്‍ശന നടപടികളിലേക്ക്. ബാങ്ക് കവല - കടത്തുകടവ് റോഡിലെ കാനകളിലേക്ക് മാലിന്യം തള്ളുന്ന കെട്ടിടങ്ങള്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കും. നഗരത്തിലെ പല കെട്ടിടങ്ങളിലും മാലിന്യ സംസ്കരണത്തിനോ മലിനജലം ശേഖരിക്കുന്നതിനോ സൗകര്യമില്ളെന്ന് ആക്ഷേപമുണ്ട്. ശുചിമുറിയിലേതടക്കം മലിനജലം പൊതുകാനകളിലേക്ക് വിടുകയാണ്. ഇതുമൂലം കാനകള്‍ നിറഞ്ഞ് മലിനജലം റോഡില്‍ പരക്കുകയാണ്. നഗരപരിധിയില്‍ പെരിയാര്‍ മലിനമാകുന്നതിനും ഇത് കാരണമാകുന്നു. സി.പി.ഐ പ്രവര്‍ത്തകന്‍ പി.എം. ഫിറോസ് തിങ്കളാഴ്ച നഗരസഭ ആരോഗ്യ വിഭാഗത്തിന് ഇതുസംബന്ധിച്ച് പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മാലതി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അഖില്‍ എന്നിവര്‍ മലിനമായ ഭാഗം പരിശോധന നടത്തിയിരുന്നു. മലിനജലം കാനയിലേക്ക് തുറന്നുവിടുന്ന കെട്ടിട ഉടമകള്‍ക്ക് ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കി. ബാങ്ക് കവല മുതല്‍ കാനയിലേക്ക് വരുന്ന പൈപ്പുകള്‍ കണ്ടത്തെും. അതിനായി നഗരസഭാ സെക്രട്ടറിക്ക് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.