ഗ്രാമീണ റോഡ് വികസന പദ്ധതി: പിറവത്തിന് 5.50 കോടി

പിറവം: പ്രധാനമന്ത്രിയുടെ ഗ്രാമീണ റോഡ് വികസന പദ്ധതിയില്‍ പിറവം നിയോജകമണ്ഡലത്തിലെ രണ്ട് റോഡുകള്‍ക്ക് 5.50 കോടിയുടെ അനുമതി ലഭിച്ചതായി ജോസ് കെ. മാണി എം.പി അറിയിച്ചു. എടക്കാട്ടുവയല്‍ പഞ്ചായത്തിലെ നാല് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാര്‍പ്പാംകോടി-മുരിങ്ങനാട്ടുപാറ റോഡിന് 3.50 കോടിയും പാമ്പാക്കുട പഞ്ചായത്തിലെ രണ്ട് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അരീക്കല്‍ സൗത്ത്-പിറമാടം റോഡിന് രണ്ടു കോടിയുമാണ് ലഭിച്ചത്. തുകയില്‍ അഞ്ചു വര്‍ഷത്തേക്കുള്ള റോഡ് അറ്റകുറ്റപ്പണിയും ഉള്‍പ്പെടും. കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയവുമായി ജോസ് കെ. മാണി എം.പി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് റോഡുകള്‍ക്ക് അനുമതി ലഭിച്ചത്. എടക്കാട്ടുവയല്‍ പഞ്ചായത്തിലെ പാര്‍പ്പാംകോട്-മുരിങ്ങാട്ടുപാറ റോഡിന്‍െറ നിര്‍മാണത്തോടെ ഈ പ്രദേശത്തിന്‍െറ സമഗ്ര വികസനം സാധ്യമാകും. ജില്ലയിലെ കിഴക്കന്‍ മേഖലയില്‍നിന്ന് വരുന്നവര്‍ക്ക് കാഞ്ഞിരമറ്റം മുസ്ലിം പള്ളിയിലേക്കും റെയില്‍വേ സ്റ്റേഷനിലേക്കും എത്താനുള്ള എളുപ്പമാര്‍ഗമാണിത്. ജില്ലയിലെ പ്രധാന ഇന്‍ഡോര്‍ സ്റ്റേഡിയങ്ങളില്‍ ഒന്നായ പാര്‍പ്പാംകോട് സ്റ്റേഡിയത്തിന്‍െറ സമീപത്തുകൂടിയാണ് നിര്‍ദിഷ്ട റോഡ് കടന്നുപോകുന്നത്. പാമ്പാക്കുട-തിരുമാറാടി പഞ്ചായത്തുകളുടെ സംഗമസ്ഥാനത്താണ് പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ അരീക്കല്‍ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. അവിടെനിന്നാണ് അരീക്കല്‍ സൗത്ത്-പിറമാടം റോഡിന്‍െറ തുടക്കം. ഈ റോഡ് ചെന്നത്തെുന്നത്. പിറവം മൂവാറ്റുപുഴ റോഡിലെ പിറമാടം ജങ്ഷനിലാണ്. മൂവാറ്റുപുഴ രാമമംഗലം, മണീട് ഭാഗങ്ങളില്‍നിന്ന് അരീക്കല്‍ വെള്ളച്ചാട്ടത്തിലേക്ക് എത്തുന്നവര്‍ക്ക് എളുപ്പവഴിയാണിത്. അരീക്കല്‍നിന്ന് കൂത്താട്ടുകുളം എം.സി റോഡിലത്തൊന്‍ ഒന്നര കിലോമീറ്റര്‍ മാത്രം മതി. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയായിരിക്കും റോഡുകളുടെ നിര്‍മാണം നടത്തുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.