നെടുമ്പാശ്ശേരി: വാഹനാപകടത്തില്‍ പരിക്കേറ്റ മകന്‍െറ ചികിത്സക്കായി കടമെടുത്ത് ദുരിതത്തിലായ പിതാവ് നട്ടംതിരിയുന്നു. പൊലീസ് കേസ് നടപടി വേഗത്തിലാക്കിയാല്‍ ആനുകൂല്യം ലഭ്യമാകുന്നത് വഴി കുറെ ആശ്വാസം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. മകന്‍ അജുല്‍ സെപ്റ്റംബര്‍ 10ന് അപകടത്തില്‍പെട്ടതോടെയാണ് പിതാവ് ജോണ്‍സന്‍െറ ദുരിതം ആരംഭിക്കുന്നത്. ബൈക്കോടിച്ച ജോസിനും പരിക്കേറ്റു. ബൈക്കില്‍ ഇടിച്ച ഇന്നോവ കാര്‍ നിര്‍ത്താതെ പോയി. കാറിന്‍െറ നമ്പര്‍ വെച്ച് പൊലീസ് വാഹനം പിടിച്ചെങ്കിലും തങ്ങളുടെ വാഹനമല്ല ഇടിച്ചതെന്ന് ഉടമകള്‍ വാദിച്ചു. തുടര്‍ന്ന് പൊലീസ് വാഹനം ഫോറന്‍സിക് പരിശോധനക്ക് അയച്ചിരിക്കയാണ്. എന്നാല്‍, കേസ് നടപടി വൈകിപ്പിക്കുന്നെന്നാരോപിച്ച് ജോണ്‍സണും ബന്ധുക്കളും ട്രാഫിക് സ്റ്റേഷനുമുന്നില്‍ സമരത്തിനൊരുങ്ങുകയാണ്. കളമശ്ശേരി രാജഗിരി ആശുപത്രിയില്‍ അജുലിന്‍െറ ചികിത്സക്കായി എട്ടു ലക്ഷത്തിലേറെ രൂപയാണ് ടാക്സി ഡ്രൈവറായ ജോണ്‍സണ് ചെലവായത്. മകന്‍െറ ചികിത്സക്കുവേണ്ടി കടബാധ്യത വരുത്തി വാടക കൊടുക്കാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്ന് വീട് ഒഴിയേണ്ടിവന്നു. മറ്റു ചിലര്‍ സഹായിച്ചതുകൊണ്ട് മറ്റൊരു വാടകവീട്ടില്‍ ഇപ്പോള്‍ താമസിക്കുകയാണ്. ഇനി ആശുപത്രിയില്‍ ചികിത്സ തുടരുന്നതിനുവേണ്ടി ഉപജീവനമാര്‍ഗമായ ടാക്സി വില്‍ക്കാന്‍ ഒരുങ്ങുകയാണ് ജോണ്‍സന്‍. അതേസമയം, കേസിന്‍െറ നടപടിക്രമങ്ങളില്‍ ഒരുവിധ വീഴ്ചയുമില്ളെന്നും അപകടം സംഭവിച്ച വാഹനം തിരിച്ചറിയുന്നതിനുളള ശാസ്ത്രീയ പരിശോധന ഫലം ലഭിക്കാതെ മറ്റു നടപടികള്‍ക്ക് കഴിയില്ളെന്നുമാണ് കേസന്വേഷിക്കുന്ന ട്രാഫിക് എസ്.ഐയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.