നഗരത്തില്‍ ഗുണ്ടാ സ്റ്റൈല്‍ അക്രമം: ഹോട്ടല്‍ അടിച്ചുതകര്‍ത്തു, ജീവനക്കാരനെ കുത്തി

കൊച്ചി: പണം ചോദിച്ചത് നല്‍കാത്തതില്‍ പ്രകോപിതരായ മൂന്നംഗസംഘം യുവാക്കളെ ആക്രമിച്ചു. അക്രമിസംഘത്തിന്‍െറ പിടിയില്‍നിന്ന് രക്ഷപ്പെട്ട് ഓടി ഹോട്ടലില്‍ അഭയം തേടിയ യുവാക്കളുടെ പിന്നാലെയത്തെിയ സംഘം അവിടെവെച്ചും മര്‍ദിച്ചു. തടയാന്‍ ശ്രമിച്ച ഹോട്ടല്‍ ജീവനക്കാരനെ കുത്തിപ്പരിക്കേല്‍പിച്ചു. ജീവനക്കാരനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എറണാകുളം മെഡിക്കല്‍ ട്രസ്റ്റിനുമുന്നില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലിലാണ് സംഘം അഴിഞ്ഞാടിയത്. ഹോട്ടല്‍ തല്ലിത്തകര്‍ത്തു. തിങ്കളാഴ്ച രാത്രി ഏഴോടെയാണ് സംഭവം. എറണാകുളത്ത് സി.എ പരീക്ഷ എഴുതാന്‍ എത്തിയ കൊണ്ടോട്ടി, നാദാപുരം സ്വദേശികളായ അസീം, ജുനൈദ്, റഷീദ് എന്നിവരെയാണ് മൂന്നംഗം സംഘം ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചത്. കൈവശം പണം ഇല്ളെന്നുപറഞ്ഞ യുവാക്കളെ ആക്രമിക്കുകയായിരുന്നു. അക്രമികളില്‍നിന്ന് രക്ഷപ്പെടാനാണ് യുവാക്കള്‍ ഹോട്ടലില്‍ അഭയം തേടിയത്. ഹോട്ടലില്‍ അതിക്രമിച്ചുകടന്ന സംഘം കസേരയെടുത്ത് അടിക്കാന്‍ ശ്രമിക്കുന്നതിനിടെ കൂടെയുണ്ടായിരുന്ന യുവാക്കള്‍ ചേര്‍ന്ന് തടയുകയായിരുന്നു. ഇതിനിടെ, തടയാന്‍ ശ്രമിച്ച ഹോട്ടലിലെ കാഷ്യര്‍ പശ്ചിമബംഗാള്‍ സ്വദേശി നസീറിനെ സ്റ്റീല്‍ ജഗ് പൊട്ടിച്ച് മൂര്‍ച്ചയേറിയ ഭാഗം ഉപയോഗിച്ച് കുത്തുകയായിരുന്നു. സ്റ്റീല്‍ ജഗുകൊണ്ട് ഇടിച്ച് തലക്കും കൈക്കും പരിക്കേറ്റ കൊണ്ടോട്ടി സ്വദേശി അസീമും ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഹോട്ടലുടമ അറിയിച്ചതിനത്തെുടര്‍ന്ന് പൊലീസ് എത്തിയപ്പോള്‍ അക്രമിസംഘം ഓടി രക്ഷപ്പെട്ടു. സമീപത്തെ കോളനിയിലെ കഞ്ചാവ്-മയക്കുമരുന്ന് സംഘമാണ് ആക്രമം കാട്ടിയതെന്ന് പൊലീസ് പറഞ്ഞു. ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് സംഘത്തെ ഉടന്‍ പിടികൂടുമെന്ന് സൗത്ത് പൊലീസ് അറിയിച്ചു. രണ്ടുവര്‍ഷമായി എറണാകുളത്തെ സി.എ ഓഫിസില്‍ ട്രെയിനിയാണ് അസീം. പരീക്ഷയെഴുതാന്‍ നാട്ടില്‍നിന്നത്തെിയ സുഹൃത്തുക്കളെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ എത്തിയതായിരുന്നു യുവാവ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.