നടക്കാവ് -മുളന്തുരുത്തി റോഡിന്‍െറ ശോച്യാവസ്ഥ: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അസി.എന്‍ജിനീയറെ ഉപരോധിച്ചു

തൃപ്പൂണിത്തുറ: മാസങ്ങളായി തകര്‍ന്നു കിടക്കുന്ന നടക്കാവ് മുളന്തുരുത്തി റോഡ് അടിയന്തരമായി ടാര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഉദയംപേരൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊതുമരാമത്ത് അസി.എന്‍ജിനീയറെ ഉപരോധിച്ചു. രണ്ട് കിലോമീറ്ററോളം വരുന്ന നടക്കാവ് മുളന്തുരുത്തി റോഡ് കുണ്ടും കുഴികളുമായി തകര്‍ന്നു കിടക്കുന്നതിനാല്‍ ഇരുചക്രവാഹന യാത്രക്കാരടക്കം അപകടത്തില്‍പെടുന്നത് പതിവാണ്. രാത്രി ഇതുവഴിയുള്ള വാഹനയാത്ര അപകടകരമായിരിക്കുകയാണ്. ലായം റോഡില്‍ പ്രകടനമായത്തെിയാണ് പ്രവര്‍ത്തകര്‍ പൊതുമരാമത്ത് അസി. എന്‍ജിനീയറുടെ ഓഫിസ് ഉപരോധിച്ചത്. മണ്ഡലം പ്രസിഡന്‍റ് ജുബന്‍ ജോണ്‍ ഉപരോധം ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി സാജു പൊങ്ങനായില്‍, ടി.പി. ഷാജി, പി.സി. ദിനേശ്, വിനോദ് ചന്ദ്രന്‍ , വൈശാഖ് ദാസ്, ഇ.പി. ദാസന്‍ എന്നിവര്‍ നേതൃത്വം നല്‍കി. റോഡ് നന്നാക്കുന്നത് സംബന്ധിച്ച് അസി.എന്‍ജിനീയര്‍ സമരക്കാര്‍ക്ക് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് കോണ്‍.പ്രവര്‍ത്തകര്‍ ഉപരോധം അവസാനിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.