ജപ്തി ചെയ്താല്‍ ആത്മഹത്യയെന്ന് യുവതിയുടെ ഭീഷണി

കളമശ്ശേരി: യുവ സംരംഭകയുടെ ആത്മഹത്യ ഭീഷണിയത്തെുടര്‍ന്ന് ബാങ്കില്‍നിന്ന് ജപ്തി നടത്താനത്തെിയവര്‍ മടങ്ങി. കൂനംതൈ പിച്ചിങ്ങപറമ്പില്‍ താമസിക്കുന്ന യുവ സംരംഭക ഷൈലയാണ് വീട് ജപ്തിചെയ്താല്‍ ആത്മഹത്യയല്ലാതെ മറ്റു വഴിയില്ളെന്ന് അധികൃതരെ അറിയിച്ചത്. പൊതു മേഖല ബാങ്കില്‍നിന്ന് എടുത്ത വായ്പത്തുകയുടെ തിരിച്ചടവ് മുടങ്ങിയതിനത്തെുടര്‍ന്നാണ് ജപ്തി നടപടികളുമായി അധികൃതര്‍ എത്തിയത്. വായ്പ തിരിച്ചടക്കാന്‍ കുറെകൂടി സമയം അനുവദിക്കണമെന്നും യുവതി ആവശ്യപ്പെട്ടു. ബറോഡ ബാങ്ക് അധികൃതരെ സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം തടഞ്ഞു. ആറു മാസത്തിനകം വായ്പ തീര്‍ക്കാമെന്ന് ഉറപ്പുനല്‍കിയതോടെ സ്ഥലത്തത്തെിയ പൊലീസും മടങ്ങി. വിവരമറിഞ്ഞ് സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം, സര്‍ഫാസി ബാങ്ക് ജപ്തി വഞ്ചനക്കെതിരായ സമരസമിതി, ബ്ളേഡ് ബാങ്ക് ജപ്തി വിരുദ്ധ സമിതി എന്നിവരുടെ നേതൃത്വത്തിലുള്ളവരും സ്ഥലത്തത്തെിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.