കൊച്ചി: രണ്ടുമാസത്തിനിടെ ജില്ലയില്‍ എക്സൈസ്, പൊലീസ് വകുപ്പുകളുടെ റെയ്ഡുകളില്‍ പിടികൂടിയത് 9.41 കിലോ കഞ്ചാവ്. 6.68 കിലോ കഞ്ചാവ് എക്സൈസ് വകുപ്പ് നടത്തിയ റെയ്ഡിലാണ് പിടിച്ചത്. 850 ലിറ്റര്‍ വാഷ്, 579.90 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം എന്നിവയും എക്സൈസ് വകുപ്പ് റെയ്ഡില്‍ പിടിച്ചെടുത്തു. വ്യാജമദ്യ, മയക്കുമരുന്ന് ഉപയോഗവും വിപണനവും തടയുന്നതിന് രൂപവത്കരിച്ച ജില്ലാതല ജനകീയ കമ്മിറ്റി അവലോകനയോഗത്തിലാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. സെപ്റ്റംബര്‍ അഞ്ചുമുതല്‍ ഒക്ടോബര്‍ 31വരെയുള്ള കാലയളവില്‍ നടത്തിയ റെയ്ഡുകളുടെയും പിടികൂടിയ ലഹരിമരുന്നുകളുടെയും വിവരമാണ് ജില്ല എക്സൈസ് ഡെപ്യൂട്ടി കമീഷണര്‍ എ.കെ. നാരായണന്‍കുട്ടി അവതരിപ്പിച്ചത്. ഇക്കാലയളവില്‍ എക്സൈസ് വകുപ്പ് 2200 റെയ്ഡുകളാണ് നടത്തിയത്. ഇതില്‍ അബ്കാരി നിയമപ്രകാരം 330 കേസും നാര്‍കോട്ടിക് നിയമപ്രകാരം 64 കേസും രജിസ്റ്റര്‍ ചെയ്തു. തൊണ്ടിപ്പണമായി 61,950 രൂപയാണ് കണ്ടുകെട്ടിയത്. പുകയില ഉല്‍പന്ന നിയമപ്രകാരം 90,800 രൂപ പിഴയടപ്പിച്ചു. എറണാകുളം റൂറല്‍ പൊലീസിന്‍െറ കീഴില്‍ 16 നാര്‍കോട്ടിക് കേസും 530 അബ്കാരി കേസും രജിസ്റ്റര്‍ ചെയ്തു. 37 പ്രതികളാണ് അറസ്റ്റിലായത്. 94 ഗ്രാം കഞ്ചാവാണ് പിടികൂടിയത്. എറണാകുളം സിറ്റി പൊലീസിന്‍െറ കീഴില്‍ 84 നാര്‍കോട്ടിക് കേസിലായി 96പേരെ അറസ്റ്റ് ചെയ്തു. 1.79 കിലോ കഞ്ചാവ് പിടിച്ചെടുത്തു. അബ്കാരി കേസുകളില്‍ 491പേരെ അറസ്റ്റ്ചെയ്തു. അഡീഷനല്‍ ജില്ല മജിസ്ട്രേറ്റ് സി.കെ. പ്രകാശിന്‍െറ അധ്യക്ഷതയിലാണ് കലക്ടറേറ്റില്‍ യോഗം ചേര്‍ന്നത്. ലഹരിമരുന്ന് കേസില്‍ പിടിക്കപ്പെടുന്ന കുട്ടികള്‍ക്ക് കൗണ്‍സലിങ് നല്‍കാനും യോഗത്തില്‍ തീരുമാനമായി. എക്സൈസ്, പൊലീസ്, ആരോഗ്യ വകുപ്പുകള്‍ സംയുക്തമായി ബ്ളോക്ക് പഞ്ചായത്തുതലങ്ങളില്‍ ലഹരിമരുന്നും അനധികൃത മദ്യ, പുകയില വില്‍പന തടയുന്നതിന് റെയ്ഡ് നടത്താനും തീരുമാനിച്ചു. ഓണ സീസണില്‍ അനിഷ്ടസംഭവങ്ങള്‍ ഇല്ലാതാക്കുന്നതില്‍ ജാഗ്രതപുലര്‍ത്തിയ എല്ലാ വകുപ്പിനും യോഗം നന്ദി പ്രകടിപ്പിച്ചു. അടുത്ത ജനകീയ കമ്മിറ്റിയില്‍ സാമൂഹികനീതി വകുപ്പ് പ്രതിനിധിയെ ക്ഷണിക്കാനും തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.