മൂവാറ്റുപുഴ: മരം തടസ്സമായപ്പോള്‍ വീട് നിര്‍മാണം നിലച്ചവരുടെ ദുരിതങ്ങള്‍ നേരിട്ടറിയാന്‍ എം.എല്‍.എയും കലക്ടറുമത്തെി. ആവോലി പഞ്ചായത്തിലെ ഇട്ടിയക്കാട്ട് മിച്ചഭൂമിയിലാണ് സര്‍ക്കാര്‍ സൗജന്യമായി നല്‍കിയ സ്ഥലത്തെ മരങ്ങള്‍ മുറിച്ചുമാറ്റാനാകാതെ ജനം ദുരിതത്തിലായത്. സ്ഥലം ലഭിച്ചിട്ടും വീടുവെക്കാന്‍ കഴിയാത്ത 91 കുടുംബങ്ങളാണുള്ളത്. ഇവരുടെ ദുരിതങ്ങള്‍ നേരിട്ടറിയാനാണ് കലക്ടര്‍ കെ. മുഹമ്മദ് വൈ. സഫിറുല്ലയും എല്‍ദോ എബ്രഹാം എം.എല്‍.എയും സ്ഥലത്തത്തെിയത്. വീടുവെക്കാന്‍ സൗജന്യമായി സ്ഥലം നല്‍കിയിട്ട് അഞ്ചുവര്‍ഷം കഴിഞ്ഞു. ഇതിലെ മരങ്ങള്‍ സര്‍ക്കാര്‍ മുറിച്ചുമാറ്റുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനായി റവന്യൂ വകുപ്പ് വനം വകുപ്പിനെക്കൊണ്ട് മരങ്ങള്‍ക്ക് നമ്പറിട്ട് വിലയിടുകയും ചെയ്തിരുന്നു. 50ലക്ഷം രൂപയാണ് വിലയിട്ടത്. തുടര്‍ന്ന് റവന്യൂവകുപ്പ് മരം ലേലം ചെയ്യാന്‍ നടപടി ആരംഭിച്ചു. എന്നാല്‍, ലേലത്തില്‍ വനം വകുപ്പ് നിര്‍ദേശിച്ച 50ലക്ഷം രൂപ ലഭിക്കാതെവന്നതോടെ ലേലം റദ്ദുചെയ്യുകയായിരുന്നു. തുടര്‍ന്ന് റവന്യൂ വകുപ്പ് വനം വകുപ്പിനെക്കൊണ്ട് ലേലം നടത്തിച്ചെങ്കിലും 50ലക്ഷം രൂപ ലഭിക്കാത്തതിനത്തെുടര്‍ന്ന് ലേലം ഒഴിവാക്കുകയായിരുന്നു. തുടര്‍ന്ന് റവന്യൂ വകുപ്പ് സര്‍ക്കാറിനെ സമീപിച്ചു. സര്‍ക്കാര്‍ നടപടി നീണ്ടതോടെ പഞ്ചായത്തില്‍നിന്നും ബ്ളോക്ക് പഞ്ചായത്തില്‍നിന്നും വീടുകള്‍ അനുവദിച്ചവരാണ് ദുരിതത്തിലായത്. നിര്‍ദേശിച്ച സമയത്ത് വീട് നിര്‍മാണം പൂര്‍ത്തിയാക്കിയാലെ സര്‍ക്കാര്‍ ധനസഹായം ലഭിക്കൂ. കാറ്റും കോളും നിറഞ്ഞ് ആകാശം ഒന്ന് കറുത്താല്‍ ആടിയുലയുന്ന വന്മരങ്ങള്‍ പ്രദേശവാസികളുടെ ഉറക്കംകെടുത്തുകയാണ്. മരം കടപുഴകി വീട് തകരുമോയെന്ന ഭയമാണ് ഭവനനിര്‍മാണം പൂര്‍ത്തിയാക്കിയവര്‍ക്ക്. നിയമം കരുണ കാണിച്ചില്ളെങ്കില്‍ സ്വപ്നങ്ങള്‍ അസ്ഥാനത്താകുമെന്ന് പ്രദേശവാസികള്‍ എം.എല്‍.എയോടും കലക്ടറോടും പറഞ്ഞു. പ്രശ്നത്തിന് അടിയന്തര പരിഹാരം ഉറപ്പുനല്‍കിയാണ് ഇരുവരും മടങ്ങിയത്. ആര്‍.ഡി.ഒ എം.ജി. രാമചന്ദ്രന്‍, ഡെപ്യൂട്ടി കലക്ടര്‍ എം.പി. ജോസ്, തഹസില്‍ദാര്‍ റെജി പി. ജോസഫ്, ബ്ളോക്ക് പഞ്ചായത്ത് അംഗം ടി.എം. ഹാരിസ്, മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് പി.ജി. ശാന്ത എന്നിവരും ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.