അപൂര്‍വരോഗം ബാധിച്ച യുവതി ചികിത്സാ സഹായം തേടുന്നു

മൂവാറ്റുപുഴ: കുഷിങ്സ് സിന്‍ഡ്രോം രോഗം ബാധിച്ച് ആറുവര്‍ഷമായി ചികിത്സയിലായ യുവതി വിദഗ്ധ ചികിത്സക്ക് സഹായം തേടുന്നു. പേഴക്കാപിള്ളി ചെറുപാറക്കല്‍ കൂലിപ്പണിക്കാരനായ വര്‍ഗീസിന്‍െറയും മേരിയുടെയും മകള്‍ സ്നേഹയാണ് ഉദാരമതികളുടെ കാരുണ്യത്തിന് കാത്തിരിക്കുന്നത്. കേരളത്തിലെ വിവിധ ആശുപത്രികളില്‍ ചികിത്സ നടത്തി വന്‍ തുക ചെലവഴിച്ചെങ്കിലും ശമനമില്ല. വീടും സ്ഥലവും വിറ്റുകിട്ടിയ തുക ഉപയോഗിച്ചായിരുന്നു ഇതുവരെ ചികിത്സിച്ചത്. തുടര്‍ ചികിത്സക്ക് പണമില്ലാതെ കഷ്ടപ്പെടുകയാണ് കുടുംബം. ബി.എസ്സി നഴ്സിങ് പഠിക്കുന്നതിനിടെയാണ് സ്നേഹക്ക് ശാരീരിക അസ്വസ്ഥതകള്‍ തുടങ്ങിയത്. ശ്വാസതടസ്സം, കരള്‍വീക്കം, കിഡ്നിക്ക് നീര്‍ക്കെട്ട്, തൈറോയിഡ് എന്നീ അസുഖങ്ങള്‍ ഒരേസമയം ബാധിച്ചതോടെ ഇരിക്കാനും കിടക്കാനും നടക്കാനും കഴിയാതെ വേദന കൊണ്ട് പുളയുന്ന അവസ്ഥയിലാവുകയായിരുന്നു. ഇതോടെയാണ് ചികിത്സ ആരംഭിച്ചത്. എന്നാല്‍, വര്‍ഷങ്ങള്‍ നീണ്ട ചികിത്സക്കൊടുവില്‍ തൃശൂര്‍ ജൂബിലി മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടത്തെിയത്. അപ്പോഴേക്കും രോഗം ശരീരത്തില്‍ മുഴുവന്‍ ബാധിച്ചിരുന്നു. വിട്ടുമാറാത്ത പനിയും ചുമയും തലവേദനയുംകൂടി ബാധിച്ചതോടെ യുവതി കൂടുതല്‍ അവശയായി. ഈ കുടുംബത്തെ സഹായിക്കാന്‍ പേഴക്കാപ്പിള്ളി എസ്.ബി.ടി ശാഖയില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 673335268 12. IFSC Code SBT: R0000 151. ഫോണ്‍: 9562336698.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.