ആലുവ: യൂറോ നല്‍കാമെന്ന് പറഞ്ഞ് വന്‍ തട്ടിപ്പ് നടത്തിയ ദമ്പതികള്‍ക്ക് പിന്നില്‍ വന്‍ ശൃംഖലയുള്ളതായി സൂചന. ഇത് സംബന്ധിച്ച് പൊലീസിന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതായാണ് അറിയുന്നത്. ഇതിന്‍െറയടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചതായി പ്രിന്‍സിപ്പല്‍ എസ്.ഐ ഹണി കെ. ദാസ് പറഞ്ഞു. കടുങ്ങല്ലൂരില്‍ താമസിച്ചിരുന്ന സുഭാഷ്, ഭാര്യ കവിത ജാസ്മിന്‍ എന്നിവരെയാണ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. വിശദമായ ചോദ്യംചെയ്യലിലും അന്വേഷണത്തിലുമാണ് തട്ടിപ്പിനു പിന്നില്‍ വന്‍സംഘമുണ്ടെന്ന് വിവരം ലഭിച്ചത്. ഇതിനിടയില്‍ അറസ്റ്റിലായവരുടെ കൈവശമുണ്ടായിരുന്ന യൂറോ വ്യാജമാണെന്ന് കണ്ടത്തെി. ഇവരില്‍നിന്ന് പുഷ്യരാഗത്തിന്‍െറ ഏതാനും കഷണങ്ങള്‍ കണ്ടത്തെിയിരുന്നു. മധുര സ്വദേശിയായ വരദരാജന്‍ എന്നയാളാണ് പുഷ്യരാഗത്തിന്‍െറ കഷണം ഇവര്‍ക്ക് നല്‍കിയതെന്നാണ് പ്രതികള്‍ മൊഴിനല്‍കിയത്. ഇയാളുടെ കൈവശം കോടിക്കണക്കിന് രൂപയുടെ പുഷ്യരാഗമുണ്ടെന്നും ദമ്പതികള്‍ പറയുന്നു. ഇയാള്‍ പൊലീസിന്‍െറ വലയിലായതായാണ് അറിയുന്നത്. ചെന്നൈയില്‍ നവജീവന്‍ എന്ന പേരിലുള്ള ചാരിറ്റബ്ള്‍ ട്രസ്റ്റിലേക്ക് ആരോ സംഭാവന നല്‍കിയതാണ് യൂറോകളെന്നും പ്രതികള്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. തട്ടിപ്പിനുവേണ്ടി കവിതയുടെ ബന്ധുക്കള്‍ രൂപവത്കരിച്ചതാണ് പ്രസ്തുത ട്രസ്റ്റെന്ന് സംശയിക്കുന്നു. യൂറോ ഇന്ത്യന്‍ കറന്‍സിയിലേക്ക് മാറിയാല്‍ വലിയ തുക കിട്ടുമെന്നറിഞ്ഞാണ് ഇവ മാറിയെടുക്കാന്‍ ശ്രമിച്ചതെന്നും പ്രതികള്‍ പറയുന്നു. ഇവര്‍ പറയുന്ന ട്രസ്റ്റ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും പരിശോധിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.