ടാങ്കര്‍ ലോറിയില്‍നിന്ന് ഡീസല്‍ മോഷണം; രണ്ടുപേര്‍ പിടിയില്‍

അങ്കമാലി: ടാങ്കര്‍ ലോറിയില്‍നിന്ന് ഡീസല്‍ മോഷ്ടിച്ച് വില്‍ക്കുന്നതിനിടെ രണ്ടുപേര്‍ പിടിയിലായി. ടാങ്കര്‍ ലോറി ഡ്രൈവര്‍ തൃശൂര്‍ കൊണ്ടാഴി മണാളത്ത് വീട്ടില്‍ സജീവ് (24), ഡീസല്‍ വാങ്ങാനത്തെിയ നെടുമ്പാശ്ശേരി ചെറിയവാപ്പാലശ്ശേരി കോളനിയില്‍ പാറപ്പുറം വീട്ടില്‍ ജോണ്‍ (35) എന്നിവരാണ് കരയാംപറമ്പ് പാലത്തിന് സമീപം പൊലീസിന്‍െറ പിടിയിലായത്. കളമശ്ശേരിയില്‍ ഡീസല്‍ ഇറക്കിയശേഷം ലോറി കരയാംപറമ്പിലത്തെിച്ചാണ് ഡീസല്‍ മോഷ്ടിച്ചത്. 12,000 ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്കില്‍നിന്ന് ഏകദേശം 300 ലിറ്ററോളം കൃത്രിമം സൃഷ്ടിച്ച് മോഷ്ടിക്കുന്നത് പതിവായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മോഷ്ടിക്കുന്ന ഡീസല്‍ 45 രൂപ നിരക്കില്‍ ജോണിനാണ് വില്‍പ്പന നടത്തിവന്നിരുന്നത്. അങ്കമാലി സി.ഐ എ.കെ. വിശ്വനാഥന് ലഭിച്ച രഹസ്യസന്ദേശത്തത്തെുടര്‍ന്നാണ് മോഷണം പിടികൂടാനായത്. എസ്.ഐ രാജന്‍ ജോണ്‍, എ.എസ്.ഐ സുകേശന്‍, സിവില്‍ പൊലീസ് ഓഫിസര്‍ സതീശന്‍, ബൈജു കുര്യന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.