ബാലികയെ പീഡിപ്പിച്ച മധ്യവയസ്കന്‍ അറസ്റ്റില്‍

പെരുമ്പാവൂര്‍: നാലര വയസ്സുകാരിയെ പീഡിപ്പിച്ച മധ്യവയസ്കനെ പൊലീസ് അറസ്റ്റ് ചെയ്തു. മേതല വണ്ടമറ്റം എടയാളില്‍ പരീകുട്ടിയെയാണ് (52) കുറുപ്പംപടി പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയെ മിഠായി നല്‍കാമെന്നുപറഞ്ഞ് പ്രലോഭിപ്പിച്ച് കഴിഞ്ഞ വെള്ളിയാഴ്ച വീട്ടില്‍ വരുത്തി പീഡിപ്പിക്കുകയായിരുന്നു. രാത്രിയോടെ കുട്ടിക്ക് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തായത്. വീട്ടുകാരും അയല്‍ക്കാരും വിവരം തിരക്കാനത്തെിയപ്പോള്‍ വീട്ടിലുണ്ടായിരുന്ന പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട്, ഞായറാഴ്ച രാത്രി ഇയാള്‍ വീട്ടിലത്തെിയതറിഞ്ഞ് നാട്ടുകാര്‍ സംഘടിച്ച് ചെന്നപ്പോള്‍ പ്രതി മറ്റൊരു വീട്ടില്‍ കയറി ഒളിച്ചു. നാട്ടുകാര്‍ വീടുവളഞ്ഞ് കാവല്‍നിന്നു. പുറത്തിറങ്ങിയാല്‍ പിടികൂടാനായിരുന്നു നീക്കം. വിവരം പൊലീസ് അറിഞ്ഞ് വനിതാ കോണ്‍സ്റ്റബ്ള്‍ ഉള്‍പ്പെടെ സ്ഥലത്തത്തെി രാത്രിതന്നെ കുട്ടിയുടെ മൊഴിയെടുത്തു. ശേഷം പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.