ആലുവയില്‍ 82.96% പോളിങ്

ആലുവ: വാശിയേറിയ മത്സരം നടന്ന ആലുവയില്‍ 82.96 ശതമാനത്തോളം പോളിങ് രേഖപ്പെടുത്തി. രാവിലെ ചെറിയതോതില്‍ മഴയുണ്ടായെങ്കിലും പോളിങ്ങിനെ ബാധിച്ചില്ല. മഴയെ അവഗണിച്ചും നേരത്തേ ഭൂരിഭാഗം ബൂത്തുകളിലും വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തി. ഉച്ചക്ക് മുമ്പുതന്നെ പല ബൂത്തുകളിലും കനത്ത പോളിങ്ങായിരുന്നു. ഉച്ചയോടെ പല സ്ഥലങ്ങളിലും 50 ശതമാനത്തിലധികം വോട്ടും രേഖപ്പെടുത്തിയിരുന്നു. ചില പോളിങ് സ്റ്റേഷനുകളില്‍ പല സമയത്തും വോട്ടര്‍മാരുടെ നീണ്ട നിര കാണപ്പെട്ടു. എന്നാല്‍, ചിലയിടങ്ങളില്‍ തിരക്കില്ലാതെയാണ് പോളിങ് നടന്നത്. നഗരത്തില്‍ ബൂത്തുകളില്‍ വോട്ടുകള്‍ കുറവായിരുന്നു. അതിനാല്‍ പോളിങ് സ്റ്റേഷനുകളില്‍ തിരക്കില്ലായിരുന്നെങ്കിലും നേരത്തേതന്നെ കൂടുതല്‍ വോട്ടുകള്‍ രേഖപ്പെടുത്തിയിരുന്നു. ചില സ്ഥലങ്ങളില്‍ വോട്ടുചെയ്യാന്‍ സമയം കൂടുതല്‍ എടുത്തതായി ആക്ഷേപമുണ്ടായി. പല ബൂത്തുകളിലും ഇടക്ക് വൈദ്യുതിബന്ധം തടസ്സപ്പെട്ടു. എന്നാല്‍, ഇത് വോട്ടെടുപ്പിനെ ബാധിച്ചില്ല. നാല് സ്ഥലത്ത് വോട്ടുയന്ത്രങ്ങള്‍ തകരാറിലായതിനത്തെുടര്‍ന്ന് പുതിയ യന്ത്രം കൊണ്ടുവന്നു. ഇതുമൂലം അധികസമയം പോളിങ് തടസ്സപ്പെട്ടില്ല. മറ്റ് രണ്ട് സ്ഥലങ്ങളില്‍ കേടായതിനത്തെുടര്‍ന്ന് കുറച്ച് സമയം പോളിങ് തടസ്സപ്പെട്ടു. പിന്നീട് തകരാര്‍ പരിഹരിച്ച് പുനരാരംഭിച്ചു. യു.ഡി.എഫ് സ്ഥാനാര്‍ഥിയും നിലവിലെ എം.എല്‍.എയുമായ അന്‍വര്‍ സാദത്ത് പുതുവാശേരി കമ്യൂണിറ്റി ഹാളിലും ഇടത് സ്ഥാനാര്‍ഥി അഡ്വ.വി. സലിം ലൈബ്രറിയിലും ബി.ജെ.പി സ്ഥാനാര്‍ഥി ലത ഗംഗാധരന്‍ ദേശം കുന്നുംപുറത്തും വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥി പി.ഐ. സമദ് തുരവുങ്കര വായനശാലയിലും വോട്ട് രേഖപ്പെടുത്തി. ആലുവ പാലസിന് സമീപത്തെ ദേശീയപാത സബ് ഡിവിഷന്‍ ഓഫിസിലെ 77ാം നമ്പര്‍ ബൂത്തിലാണ് നടന്‍ ദിലീപ് വോട്ടുചെയ്തത്. അമ്മ സരോജിനിയമ്മ, സഹോദരന്‍ അനൂപ്, സഹോദരി ലക്ഷ്മി, അനൂപിന്‍െറ ഭാര്യ ലക്ഷ്മിപ്രിയ എന്നിവരോടൊപ്പമാണ് എത്തിയത്. നടന്‍ ടിനി ടോം ചൂര്‍ണിക്കര എസ്.പി.ഡബ്ള്യു. എല്‍.പി.സ്കൂളിലെ 113 ആം നമ്പര്‍ ബൂത്തില്‍ വോട്ടുചെയ്തു. ആലുവ വെസ്റ്റ് വില്ളേജിലെ 76ാം നമ്പര്‍ ബൂത്തില്‍ വോട്ടുണ്ടായിരുന്ന നിവിന്‍ പോളി വിദേശത്തായിരുന്നതിനാല്‍ വോട്ടുചെയ്യാനത്തെിയില്ല. പ്രമുഖ നേത്രരോഗ വിദഗ്ധന്‍ പത്മശ്രീ ഡോ. ടോണി ഫെര്‍ണാണ്ടസ് ഈ ബൂത്തില്‍ വോട്ടുചെയ്തു. 697 വോട്ടുകളുള്ള ഈ ബൂത്തില്‍ രാവിലെ മുതല്‍ കനത്ത പോളിങ്ങായിരുന്നു. 10 മണിയോടെ 250 ഓളം പേര്‍ വോട്ടുചെയ്തിരുന്നു. നഗരത്തിലെ ഗവ.എച്ച്.എ.സി എല്‍.പി.സ്കൂളിലെ 79ാം നമ്പര്‍ ബൂത്തില്‍ തുടക്കത്തില്‍ ഒരു മണിക്കൂറോളം വൈദ്യുതി മുടങ്ങിയതിനാല്‍ മെഴുകുതിരി വെട്ടത്തിലായിരുന്നു പോളിങ്. ചെമ്പകശേരി റഫീഖുല്‍ ഇസ്ലാം മദ്റസയില്‍ ചെറിയതോതില്‍ ക്യൂ ഉണ്ടായിരുന്നു. കീഴ്മാട് പഞ്ചായത്തിലെ തോട്ടുമുഖം എസ്.എന്‍.ഗിരി സ്കൂളില്‍ തിരക്ക് കുറവായിരുന്നു. എടയപ്പുറം ഗവ.എല്‍.പി.എസ്, കീഴ്മാട് ഗവ.യു.പി.എസ് എന്നിവിടങ്ങളില്‍ രാവിലെ മുതല്‍ വലിയ ക്യൂ അനുഭവപ്പെട്ടു. 96 മുതല്‍ 99 വരെ പോളിങ് സ്റ്റേഷനുകള്‍ ഉണ്ടായിരുന്ന എടയപ്പുറം സ്കൂളില്‍ 97, 98 ബൂത്തുകളിലാണു തിരക്ക് കൂടുതലുണ്ടായത്. മറ്റ് രണ്ട് ബൂത്തുകളില്‍ ഒറ്റപ്പെട്ട പോളിങ്ങാണുണ്ടായത്. 98ാം ബൂത്തില്‍ വെളിച്ച ക്കുറവ് ജനങ്ങളെയും ഉദ്യോഗസ്ഥരെയും വലച്ചു. രാവിലെ ഒരു മണിക്കൂറോളം പ്രദേശത്ത് വൈദ്യുതി തടസ്സപ്പെട്ടതും ദുരിതമായി. കീഴ്മാട് സ്കൂളില്‍ 101, 102 ബൂത്തുകളാണുണ്ടായിരുന്നത്. രണ്ട് ബൂത്തുകളിലും രാവിലെമുതല്‍ കനത്ത പോളിങ് രേഖപ്പെടുത്തി. ഉച്ചക്ക് 12 മണിയോടെ രണ്ട് ബൂത്തിലുമായി ആയിരത്തിലധികം വോട്ട് രേഖപ്പെടുത്തി. മൈക്രോ ഒബ്സര്‍വറുടെ നിരീക്ഷണമുണ്ടായിരുന്ന ഇവിടെ ശക്തമായ കാവലും ഏര്‍പ്പെടുത്തിയിരുന്നു. കുട്ടമശ്ശേരി ഗവ.ഹൈസ്കൂളില്‍ ആറുമണിക്ക് ശേഷവും നൂറിലധികം പേര്‍ വോട്ടുചെയ്യാന്‍ വരിയിലുണ്ടായിരുന്നു. അതിനാല്‍തന്നെ ഇവിടെ വോട്ടെടുപ്പ് വളരെ വൈകിയാണ് പൂര്‍ത്തിയായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.