അങ്കമാലിയില്‍ 82% പോളിങ്

അങ്കമാലി: മണ്ഡലത്തില്‍ പോളിങ് പൊതുവേ സമാധാനപരമായിരുന്നു. 82 ശതമാനം പോളിങ് രേഖപ്പെടുത്തി. ചിലയിടങ്ങളില്‍ ഉദ്യോഗസ്ഥരുടെ പരിചയക്കുറവും മറ്റിടങ്ങളില്‍ യന്ത്രം പണിമുടക്കിയതും വോട്ട് രേഖപ്പെടുത്താന്‍ കൂടുതല്‍ സമയം വേണ്ടിവന്നു. നഗരസഭ കല്ലുപാലം 81ാം നമ്പര്‍ അങ്കണവാടിയിലെ 93ാം നമ്പര്‍ ബൂത്തില്‍ വോട്ടുയന്ത്രം തകരാറിലായി. ഇതേതുടര്‍ന്ന് അരമണിക്കൂറോളമാണ് തടസസ്സം നേരിട്ടത്. പിന്നീട് താലൂക്ക് ഓഫിസുമായും കലക്ടറുമായും ബന്ധപ്പെട്ടശേഷമാണ് പുതിയ യന്ത്രം സ്ഥാപിച്ച് പോളിങ് ആരംഭിച്ചത്. രാവിലെ ചെറിയതോതില്‍ മഴ അനുഭവപ്പെട്ടതിനാല്‍ മണ്ഡലത്തില്‍ മിക്കയിടങ്ങളിലും പോളിങ് മന്ദഗതിയിലായിരുന്നു. ഉച്ചക്കുശേഷമായിരുന്നു കൂടുതല്‍ തിരക്ക് അനുഭവപ്പെട്ടത്. അങ്കമാലി ഹോളി ഫാമിലി സ്കൂളില്‍ കന്യാസ്ത്രീകളടക്കമുള്ള വോട്ടര്‍മാരുടെ നീണ്ട നിരയാണ് ദൃശ്യമായത്. മണ്ഡലത്തിന്‍െറ പരിധിയില്‍വരുന്ന അങ്കമാലി നഗരസഭ, കറുകുറ്റി, മൂക്കന്നൂര്‍, തുറവൂര്‍, അയ്യമ്പുഴ, മഞ്ഞപ്ര, കാലടി, മലയാറ്റൂര്‍-നീലീശ്വരം, പാറക്കടവ് പ്രദേശങ്ങളിലെല്ലാം മുന്‍ വര്‍ഷത്തെക്കാള്‍ ആവേശത്തോടെയായിരുന്നു ഇത്തവണ പോളിങ്. പ്രശ്നബാധിത ബൂത്തുകളില്‍ കേന്ദ്രസേനയെ നിയോഗിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.