കൊച്ചി: ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് കോടതിയുടെ പ്രതികൂല പരാമര്‍ശത്തെ തുടര്‍ന്ന് രാജിവെച്ച മന്ത്രി കെ. ബാബുവിന് യാത്രയയപ്പ് നല്‍കിയതിന്‍െറ കണക്ക് നല്‍കാനാവില്ളെന്ന് വിവരാവകാശ നിയമ പ്രകാരം നല്‍കിയ അപേക്ഷക്ക് കെ.ടി.ഡി.സി മാനേജറുടെ മറുപടി. സംസ്ഥാന ടൂറിസം വകുപ്പിന്‍െറ നിയന്ത്രണത്തിലുള്ള തിരുവന്തപുരം മാസ്ക്കറ്റ് ഹോട്ടലിലായിരുന്നു രാജിവെച്ച മന്ത്രിക്ക് യാത്രയയപ്പ് സംഘടിപ്പിച്ചത്. രാജിക്കത്ത് പിന്‍വലിച്ച് കെ. ബാബു വീണ്ടും മന്ത്രിയായതോടെ പൊതു ഖജനാവില്‍നിന്ന് ലക്ഷങ്ങള്‍ പൊടിച്ചത് വെള്ളത്തിലായി. വീണ്ടും മന്ത്രിയായ സാഹചര്യത്തിലാണ് വിവരാവകാശ പ്രവര്‍ത്തകന്‍ രാജു വാഴക്കാല, പരിപാടിയുടെ ചെലവ് ഉള്‍പ്പെടെ കണക്കുകള്‍ ആവശ്യപ്പെട്ട് പൊതുഭരണ വകുപ്പിന് കത്ത് നല്‍കിയത്.യാത്രയയപ്പ് യോഗത്തില്‍ പങ്കെടുത്ത ഐ.എ.എസ് ഉദ്യോഗസ്ഥരുടെയും വകുപ്പ് മേധാവികളുടെയും പേര് വിവരവും കെ.ടി.ഡി.സി അധികൃതര്‍ നിരസിച്ചു. കെ.ടി.ഡി.സിയുടെ മറുപടി തൃപ്തികരമല്ലാത്തതിനാല്‍ വിവരാവകാശ പ്രവര്‍ത്തകന്‍ സംസ്ഥാന വിവരാവകാശ കമീഷന് പരാതി നല്‍കി. പരാതി ഫയലില്‍ സ്വീകരിച്ച കമീഷന്‍ മേയ് 20നകം മറുപടി നല്‍കാന്‍ നിര്‍ദേശം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.