സ്ഥാനാര്‍ഥിയെ അപകീര്‍ത്തിപ്പെടുത്തുന്ന നോട്ടീസ് വിതരണം; മട്ടാഞ്ചേരിയില്‍ സംഘര്‍ഷം

മട്ടാഞ്ചേരി: കൊച്ചി നിയമസഭാ നിയോജ മണ്ഡലം ഇടതുപക്ഷ സ്ഥാനാര്‍ഥിയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലുള്ള നോട്ടീസ് വിതരണം ചെയ്തത് സംഘര്‍ഷത്തിനിടയാക്കി. തെരഞ്ഞെടുപ്പിന്‍െറ പ്രചാരണ സമാപനദിവസം രാവിലെയാണ് കൊച്ചി സൗഹൃദ കൂട്ടായ്മയുടെ പേരില്‍ അച്ചടിച്ച പ്രസിന്‍െറ പേരില്ലാതെയുള്ള വ്യാജ നോട്ടീസുകള്‍ പ്രചരിച്ചത്. നോട്ടീസ് വിതരണവിവരം അറിഞ്ഞതോടെ സി.പി.എം പ്രവര്‍ത്തകര്‍ ജാഗരൂകരായി. ഇതോടെ, വിതരണം ചെയ്ത പലരെയും ഇവര്‍ ചൂണ്ടിക്കാട്ടി പൊലീസിനെക്കൊണ്ട് പിടിപ്പിച്ചു. ഇതിനിടയിലാണ് മട്ടാഞ്ചേരി കരിപ്പാലം മേഖലയില്‍ വിതരണം നടക്കുന്ന വിവരമറിഞ്ഞു സി.പി.എം പ്രവര്‍ത്തകരത്തെിയത്. നോട്ടീസ് വിതരണം ചെയ്ത മൂന്നുപേര്‍ വോയ്സ് ഓഫ് ജങ്ഷനിലെ കോണ്‍ഗ്രസിന്‍െറ കീഴിലുള്ള ഓഫിസില്‍ കയറിയതായുള്ള പ്രചാരണം വന്നു. ഇതോടെ, ഇടതുപക്ഷ പ്രവര്‍ത്തകരും പൊലീസും സ്ഥലത്തത്തെി. എന്നാല്‍, ഓഫിസിലുണ്ടായിരുന്ന നേതാക്കള്‍ പ്രവര്‍ത്തകരെ പൊലീസിന് വിട്ടുകൊടുക്കാന്‍ തയാറായില്ല. ഇതോടെ, ഓഫിസിനു പുറത്ത് ഓടിക്കൂടിയത്തെിയ ഇടതുപക്ഷ പ്രവര്‍ത്തകര്‍ ബഹളംവെച്ചു. ഏതാണ്ട് രണ്ടു മണിക്കൂറോളം ഇതേ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരത്തെിയാണ് പിന്നീട് ആരോപിക്കപ്പെട്ടവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. ഇതോടെയാണ് സംഘര്‍ഷത്തിന് അയവുവന്നത്. മുണ്ടംവേലി, അത്തിപ്പൊഴി മേഖലകളില്‍ നോട്ടീസ് വിതരണം ചെയ്തതിന് തോപ്പുംപടി പൊലീസ് സി.പി.എം സ്ഥാനാര്‍ഥിയുടെ പരാതിപ്രകാരം ആറുപേരെ പിടികൂടിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.