തസ്തിക നിര്‍ണയം: ജില്ലയില്‍ അറുന്നൂറോളം അധ്യാപകര്‍ക്ക് ശമ്പളമില്ളെന്ന്

എറണാകുളം: തസ്തിക നിര്‍ണയത്തിന്‍െറ പേരില്‍ ജില്ലയിലെ അറുന്നൂറോളം അധ്യാപകരുടെ ഏപ്രില്‍ മാസത്തെ ശമ്പളം നിഷേധിച്ച സര്‍ക്കാര്‍ നടപടിയില്‍ കെ.എസ്.ടി.എ എറണാകുളം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. തസ്തിക നിര്‍ണയത്തിനുശേഷം നടക്കേണ്ട പുനര്‍ വിന്യാസം പൂര്‍ത്തിയാക്കിയതിനുശേഷം മാത്രം ശമ്പളം നല്‍കാന്‍ പാടുള്ളൂ എന്ന 29/2016 ാം നമ്പര്‍ ഉത്തരവിന്‍െറ അടിസ്ഥാനത്തിലാണ് 30 വര്‍ഷത്തിലധികം സര്‍വിസുള്ള അധ്യാപകരുടെയുള്‍പ്പെടെ ശമ്പളം നിഷേധിക്കപ്പെട്ടത്. ജില്ലയില്‍ എറണാകുളം ജില്ലാ വിദ്യാഭ്യാസ ഓഫിസറുടെ കീഴില്‍ 265, ആലുവ 137, മൂവാറ്റുപുഴ 55, കോതമംഗലം 53ഉം, പതിനാല് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാരുടെ കീഴില്‍ 83ഉം അധ്യാപകര്‍ക്കാണ് ശമ്പളം ലഭിക്കാത്തത്. ഇവരില്‍ 65 സ്പെഷലിസ്റ്റ് അധ്യാപകരും ഉള്‍പ്പെടുന്നു. 2011-16 കാലയളവില്‍ സംസ്ഥാനത്ത് എയ്ഡഡ് സ്കൂളുകളില്‍ പുതുതായി നിയമനം ലഭിച്ച അയ്യായിരത്തോളം അധ്യാപകര്‍ക്കും ശമ്പളം ലഭിക്കാത്ത അവസ്ഥ നിലനില്‍ക്കുന്നു. ഗവണ്‍മെന്‍റ് തിടുക്കത്തില്‍ തസ്തിക നിര്‍ണയം നടത്തിയത് ഏതാനും ചില എയ്ഡഡ് സ്കൂള്‍ മാനേജര്‍മാരെ സഹായിക്കാന്‍ വേണ്ടി മാത്രമാണ്. സര്‍വിസിലുള്ള മുഴുവന്‍ അധ്യാപകര്‍ക്കും ഉടന്‍ ശമ്പളം നല്‍കാനുള്ള നടപടികള്‍ കൈക്കൊള്ളാത്ത പക്ഷം ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകാന്‍ കെ.എസ്.ടി.എ എറണാകുളം ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.