പതിനാലുകാരനെ പൊലീസ് മര്‍ദിച്ചെന്ന്

പറവൂര്‍: 14കാരനായ വിദ്യാര്‍ഥിയെ പൊലീസ് മര്‍ദിച്ചതായി പരാതി. വരാപ്പുഴ തിരുമുപ്പം ചിറമ്മേല്‍ വീട്ടില്‍ സ്റ്റാന്‍ലിയുടെ മകന്‍ അഖിലിനാണ് (14) മര്‍ദനമേറ്റത്. വലതുകൈക്കും കഴുത്തിനും പരിക്കേറ്റ അഖില്‍ പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ചൊവ്വാഴ്ച വൈകുന്നേരം ഏഴിന് വരാപ്പുഴ സ്റ്റേഷനിലാണ് മര്‍ദിച്ചത്. പിതാവ് സ്റ്റാന്‍ലിയുടെ കൂടെ താമസിക്കുന്ന അഖിലിനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് മാതാവ് പൊലീസില്‍ പരാതി നല്‍കി. ഇതേതുടര്‍ന്ന് പൊലീസ് അഖിലിനെയും സ്റ്റാന്‍ലിയെയും വിളിച്ചുവരുത്തി. അമ്മയോടൊപ്പം പോകണമെന്ന് സ്റ്റാന്‍ലിയോട് എസ്.ഐ നിര്‍ദേശിച്ചു. എന്നാല്‍, നിര്‍ദേശം കുട്ടി അംഗീകരിച്ചില്ല. പിതാവിനൊപ്പം കഴിയാനാണ് തനിക്ക് ആഗ്രഹമെന്ന് പറഞ്ഞതോടെയാണ് മര്‍ദിച്ചതെന്ന് പരാതിയില്‍ പറയുന്നു. അതേസമയം, എസ്.ഐ കുട്ടിയെ മര്‍ദിക്കുകയോ ഉപദ്രവിക്കുകയോ ചെയ്തിട്ടില്ളെന്ന് പറവൂര്‍ സി.ഐ പ്രേമാനന്ദകൃഷ്ണന്‍ പറഞ്ഞു. അമ്മക്ക് കുട്ടിയെ വിട്ടുനല്‍കണമെന്ന കോടതി നിര്‍ദേശം നടപ്പാക്കുന്നതിന് ശ്രമിക്കുക മാത്രമാണ് ചെയ്തത്. എന്നാല്‍, പരാതി ഉയര്‍ന്നതിന്‍െറ അടിസ്ഥാനത്തില്‍ സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷിച്ചുവരുകയാണെന്നും സി.ഐ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.