അങ്കമാലിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ആവേശത്തില്‍

അങ്കമാലി: തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ അങ്കമാലിയില്‍ തെരഞ്ഞെടുപ്പ് രംഗം ആവേശത്തില്‍. യു.ഡി.എഫ് സ്ഥാനാര്‍ഥി റോജി എം. ജോണ്‍ തുറവൂര്‍ പഞ്ചായത്തില്‍ പര്യടനം നടത്തി. ദേവഗിരി പള്ളിക്കവലയില്‍നിന്നാരംഭിച്ച പര്യടനം മുന്‍ എം.എല്‍.എ പി.ജെ. ജോയി ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് കണ്‍വീനര്‍ ബി.വി.ജോസ് അധ്യക്ഷത വഹിച്ചു. വര്‍ഗീസ് ജോര്‍ജ് പൈനാടത്ത്, സാംസണ്‍ ചാക്കോ, കെ.എസ്. ഷാജി, ജോര്‍ജ് സ്റ്റീഫന്‍, പി.ടി. പോള്‍, എം.പി. വല്‍സന്‍, കെ.പി. ബേബി, ഷൈജോ പറമ്പി, സെബി കിടങ്ങേന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മഞ്ഞപ്ര പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ സംഘടിപ്പിച്ച കുടുംബ സംഗമം മുന്‍ കേന്ദ്രമന്ത്രി കെ.സി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. ആനപ്പാറ, എലവന്തി, വാതക്കാട്, പുല്ലാനി, തലക്കോട്പറമ്പ്, യോര്‍ദനാപുരം, കണ്ണിയാറപാടം, ശിവജിപുരം, കിടങ്ങൂര്‍ സൗത്, യൂദാപുരം, പഴോപൊങ്ങ് തുടങ്ങിയ പ്രദേശങ്ങളിലായിരുന്നു പര്യടനം. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ബെന്നി മൂഞ്ഞേലി കാര്‍ഷിക മേഖലയായ പാറക്കടവ് പഞ്ചായത്തിലെ പുളിയനത്തും, കറുകുറ്റി പഞ്ചായത്തിലെ വടക്കന്‍ മേഖലയിലുമാണ് ചൊവ്വാഴ്ച പര്യടനം നടത്തിയത്. രാവിലെ ജില്ലാ അതിര്‍ത്തിയായ മാമ്പ്ര വാലുങ്ങലില്‍ നിന്നാരംഭിച്ച പര്യടനം 22 കേന്ദ്രങ്ങളില്‍ സഞ്ചരിച്ചു. ഉച്ചയോടെ വട്ടപ്പറമ്പിലത്തെി. ഉച്ചക്കുശേഷം കറുകുറ്റി പഞ്ചായത്തിലെ വാഴച്ചാലില്‍നിന്നാണ് പര്യടനം ആരംഭിച്ചത്. 13 കേന്ദ്രങ്ങളിലത്തെിയ ശേഷം പാലിശ്ശേരിയിലാണ് സമാപിച്ചത്. എം.പി.പത്രോസ്, വി.എ.പ്രഭാകരന്‍, ടി.ജെ.ജോണ്‍സണ്‍, വി.വി.രാജന്‍, പഞ്ചായത്ത് പ്രസിഡന്‍റ് ഗ്ളാഡിസ് പാപ്പച്ചന്‍, വി.കെ. രാമകൃഷ്ണന്‍, പൗലോസ് ചാറ്റുകുളം, കെ.വി. ടോമി എന്നിവര്‍ സംബന്ധിച്ചു. എന്‍.ഡി.എ സ്ഥാനാര്‍ഥി പി.ജെ. ബാബു മലയാറ്റൂര്‍-നീലീശ്വരം പഞ്ചായത്തില്‍ പര്യടനം പൂര്‍ത്തിയാക്കി. മണ്ഡലം പ്രസിഡന്‍റ് പി.എന്‍. സതീശന്‍ മുളങ്കുഴിയില്‍ പര്യടനം ഉദ്ഘാടനം ചെയ്തു. എം.കെ. പുരുഷോത്തമന്‍, എ.സി. മണി, അജി സുബ്രഹ്മണ്യന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഇല്ലിത്തോട്, കാടപ്പാറ, എസ്.എന്‍.ഡി.പി കവല, മുണ്ടങ്ങാമറ്റം അടക്കം 30 കേന്ദ്രങ്ങളിലാണ് പര്യടനം നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.